Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

കൊച്ചിയിൽ പട്ടാപകൽ യുവതിയുടെ അലറിക്കരച്ചിലും കൂവലും... ഓടിയെത്തിവര്‍ കണ്ട കാഴ്ച്ച അമ്പരപ്പിക്കുന്നത്! ബെഡ്റൂമില്‍ നിലത്ത് തുണിയില്ലാതെ കിടക്കുന്ന യുവതി... ഉന്മാദ ലഹരിയിൽ ആറാടിയ യുവതി കഴിഞ്ഞവര്‍ഷം അവസാനം പുറത്തിറങ്ങിയ ചിത്രത്തിലെ നായിക, പിന്നെ സംഭവിച്ചത് ഞെട്ടിക്കുന്നത്...

12 SEPTEMBER 2020 11:44 AM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

കഴിഞ്ഞ ദിവസമാണ് സിനിമ ലോകത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പട്ടാപകൽ യുവതിയുടെ അലറിക്കരച്ചിലും കൂവലും കേട്ട ഫ്ളാറ്റ് നിവാസികള്‍ അമ്പരന്നു. പകല്‍ നേരത്തെ നിമിഷങ്ങളിലേക്ക് ഓടിയെത്തിവര്‍ക്ക് ആ കാഴ്ച ഒരിക്കലും മറക്കാനാവില്ല. ബെഡ്റൂമില്‍ നിലത്ത് തുണിയില്ലാതെ കിടക്കുന്ന യുവതി പലതും പുലമ്ബുന്നു. കാലുയര്‍ത്തി നിലത്തടിക്കുന്നു. കൈകള്‍ കൊട്ടി ചിരിക്കുന്നു. ഇടയ്ക്ക് കരയുന്നു. തൊട്ടടുത്ത് എന്തു നടക്കുന്നുവെന്ന് അറിയാതെ ഉന്മാദ ലഹരിയില്‍ അവര്‍ ആറാടുകയാണ്.

മദ്യക്കുപ്പികളും ടച്ചിംഗ്സുമില്ല. ഫ്ളാറ്റ് അസോസിയേഷന്‍കാര്‍ വിളിച്ചുവരുത്തിയ പൊലീസുകാര്‍ കണ്ടെത്തിയത് വിലകൂടിയ മയക്കുമരുന്നിന്റെ അംശങ്ങള്‍. ആളെ തിരിച്ചറിഞ്ഞതോടെ ചുറ്റും കൂടിയവര്‍ വീണ്ടും ഞെട്ടി. കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറങ്ങിയ സിനിമയിലെ നായികയാണ് ലഹരിയുടെ മായിക ലോകത്ത് അഭിനയിച്ച്‌ തകര്‍ത്തത്. ആളുകള്‍ ചുറ്റും കൂടിയെങ്കിലും കൂവി വിളിച്ച്‌ ചിരിയുമായി നായികയുടെ അഭിനയം ക്‌ളൈമാക്സിലേക്ക് നീങ്ങി. ആര്‍ക്കും പരാതിയില്ല. അസോസിയേഷന്‍ പരാതി നല്‍കാന്‍ തയ്യാറുമല്ല. ഒടുവില്‍ നായികയെ സുഹൃത്തുക്കളെ ഏല്‍പ്പിച്ച്‌ പൊലീസ് തടിതപ്പി. പട്രോളിംഗിന്റെ ഭാഗമായി വൈകിട്ട് വീണ്ടും ഫ്ളാറ്റിലെത്തിയ പൊലീസിനു മുന്നില്‍ വാതില്‍ തുറന്നത് നായിക. രാവിലെ നടന്നതൊന്നും അറിഞ്ഞമട്ട് നായികയുടെ മുഖത്തില്ല. ഒന്നും മിണ്ടാതെ പൊലീസുകാരും മടങ്ങി. ഫ്ളാറ്റില്‍ ലഹരിയില്‍ ആറാടിയ നായിക ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട്. ' മദ്യപിക്കും. വലിയ കപ്പാസിറ്റിയൊന്നുമില്ലെന്ന്'.

ബോളിവുഡിൽ മാത്രമല്ല മലയാള സിനിമയിലും ലഹരിയുടെ പിടിയിലാണെന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ടും ഏറെ നാളുകളായി. അന്വേഷണം തുടങ്ങിയതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. അടുത്തിടെ പുറത്ത് വന്ന വാർത്തയും അമ്പരപ്പിക്കുന്നതായിരുന്നു... മലയാളത്തിലെ മുന്‍നിര നടി നായികയായ സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി അരങ്ങേറുന്നു. നടിയെ കൂട്ടിക്കൊണ്ടു പോകാന്‍ രാവിലെ എട്ടു മണിക്ക് കാറുമായി ഡ്രൈവര്‍ ഹോട്ടലിലെത്തി. പത്തു മണിയായിട്ടും നടിയുടെ ഒരു അനക്കവുമില്ല. സംവിധായകനും നിര്‍മ്മാതാവും മാറിമാറി വിളിച്ചിട്ടും ഫോണെടുക്കുന്നില്ല. ഒടുവില്‍ മുറിക്ക് മുന്നില്‍ ചെന്ന് കോളിംഗ് ബെല്ലടിക്കാന്‍ നിര്‍മ്മാതാവ് ഡ്രൈവറോട് നിര്‍ദ്ദേശിച്ചു. നിറുത്താതെയുള്ള കോളിംഗ് ബെല്ലടിയില്‍ ഉറക്കച്ചടവോ‌ടെ നായിക വാതില്‍ തുറന്നു. ഡ്രൈവറെ കണ്ടതോടെ സമയമെന്തായെന്നായി ചോദ്യം. പത്തു മണി കഴിഞ്ഞെന്ന് പറഞ്ഞതോടെ ഇനി നാളെയാകാം ഷൂട്ടിംഗെന്നായി. സംവിധായകനോട് പറഞ്ഞേക്കാനും നിര്‍ദ്ദേശം.

ലെവലില്ലാതെ തെന്നി നീങ്ങിയ നടി നേരെ കട്ടിലില്‍ ചെന്നുവീണു. മദ്യത്തിന്റെ മണമില്ലെങ്കിലും നടി ലെക്കുകെട്ടിരുന്നുവെന്ന് ഡ്രൈവര്‍ നിര്‍മ്മാതാവിനോട് പറഞ്ഞു. പിന്നീട് മിക്ക ദിവസങ്ങളിലും സ്ഥിതി സമാനമായിരുന്നു. ഒരു തരത്തിലാണ് സിനിമ പൂര്‍ത്തിയാക്കിയത്. ഷൂട്ടിംഗില്‍ സമയം പാലിക്കാത്തതിന്റെ പേരില്‍ പിന്നീടും നടി പല ലൊക്കേഷനിലും പ്രശ്നമുണ്ടാക്കി. പതുക്കെ പതുക്കെ നടി സിനിമയ്ക്ക് പുറത്താകുകയും ചെയ്‌തുവെന്നാണ് ക്ളൈമാക്‌സ്.

എന്നാൽ സിനിമ രംഗത്ത് മാത്രമല്ല ചില ഉന്നത ഉദ്യോഗസ്ഥരുടെ മക്കളെയും ലഹരിമാഫിയ വലയിലാക്കിയിട്ടുണ്ട്. കുറേക്കാലം മുന്‍പ് ലഹരിക്ക് അടിമകളായിപ്പോയ തലസ്ഥാനത്തെ 105 സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പൊലീസ് കണ്ടെത്തിയിരുന്നു.

എ.ഡി.ജി.പിയുടെ കുടുംബ ബന്ധുവിന്റെ മകന്‍ മുതല്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ മക്കള്‍ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ഒരുമാസം വരെ നീളുന്ന ചികിത്സയിലൂടെ ഇവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ഫ്ലാറ്റുകളിലും ഹോട്ടലുകളിലും വിദ്യാര്‍ത്ഥിനികളടക്കം പങ്കെടുക്കുന്ന ലഹരിപാര്‍ട്ടികള്‍ തലസ്ഥാനത്ത് സജീവമാണ്.

ശാസ്തമംഗലത്ത് വാടകവീട്ടില്‍ കൊലക്കേസ് പ്രതി മയക്കുമരുന്ന് വ്യാപാരം നടത്തിട്ടും പൊലീസിന് കണ്ടെത്താനായിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് ഉപയോഗിക്കാനും ശാസ്തമംഗലത്തെ വീട്ടില്‍ സൗകര്യമുണ്ടായിരുന്നു. കിലോയ്ക്ക് ഒരു കോടി രൂപ വിലയുള്ള 'മെത്ത്ട്രാക്‌സ് ' മയക്കുമരുന്ന് തലസ്ഥാനത്ത് പിടികൂടിയിരുന്നു. രാജ്യത്തുതന്നെ അപൂര്‍വമായി ലഭിക്കുന്ന 'മെത്ത്ട്രാക്‌സ് ' അഫ്ഗാനിസ്ഥാനില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ എത്തിച്ചതാണെന്നാണ് മ്യൂസിയം പൊലീസ് കണ്ടെത്തിയത്. ജവഹര്‍നഗറില്‍ എല്‍.എസ്.ഡിയും കൊക്കെയിനുമൊഴുക്കിയ ആഡംബരപാര്‍ട്ടി നടന്നിട്ടും ഏറെക്കാലമായില്ല.

സ്വര്‍ണ്ണക്കടത്തിന് പണമുണ്ടാക്കാനുള്ള എളുപ്പവഴിയാണ് മാഫിയകള്‍ക്ക് ലഹരിമരുന്ന് വ്യാപാരമെന്നും ഈ അടുത്ത കാലത്ത് പുറത്ത് വന്ന റിപ്പോർട്ടുകൾ പറയുന്നു. പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച്‌ എളുപ്പത്തില്‍ കടത്തിക്കൊണ്ടുവരാം. ഏജന്റുമാര്‍ക്ക് കൈമാറിയാല്‍ പലമടങ്ങ് ലാഭം കൈയിലെത്തും. ചില്ലറ വില്‌പനക്കാരുടെ ലാഭം ഇതിന്റെ പലയിരട്ടിയാണ്. അങ്ങനെ മൊത്തത്തില്‍ പണം കായ്ക്കുന്ന മരമാണ് ലഹരിമരുന്ന് വ്യാപാരം. ബംഗളുരുവില്‍ പിടിയിലായ ലഹരിമാഫിയാ തലവന്‍ അനൂപിന് സ്വര്‍ണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്നാണ് കസ്റ്രംസ് പറയുന്നത്.

അതേസമയം കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ടയാണ് ഞായറാഴ്ച ആറ്റിങ്ങലില്‍ നടന്നത്. 500കിലോ കഞ്ചാവ്, മൂല്യം ഇരുപത് കോടി. കഞ്ചാവെത്തിച്ചത് ബംഗളുരുവിലെ ലഹരിമാഫിയയുമായി ബന്ധമുള്ളവരാണെന്ന് എക്സൈസ് പറഞ്ഞിരുന്നു. ആന്ധ്രയില്‍ നിന്ന് മൈസൂരുവിലെത്തിച്ച ശേഷം കണ്ണൂരിലെ ഗോഡൗണില്‍ ഒളിപ്പിക്കാനായിരുന്നു ആദ്യപദ്ധതി. അവസാനനിമിഷം തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയായിരുന്നു.

രാപകല്‍ പൊലീസ് നിരീക്ഷണമുള്ള ദേശീയപാതയിലൂടെ ഒരു കണ്ടെയ്‌നറില്‍ കഞ്ചാവെത്തിക്കാന്‍ മാഫിയയ്ക്ക് ധൈര്യം കിട്ടിയെന്നതുതന്നെ മതി കേരളത്തിലെ ലഹരി വ്യാപാരത്തിന്റെ വ്യാപ്തി മനസിലാക്കാന്‍. ഭാമിനി, ഒരു യുവസുന്ദരിയുടെ പേരല്ല. ആന്ധ്ര- ഒഡിഷ അതിര്‍ത്തിലെ ഗ്രാമമാണ്. ആയിരക്കണക്കിന് ഏക്കറില്‍ കഞ്ചാവ് വിളയുന്ന ഗ്രാമം. കേരളത്തിലെ ഏതാണ്ടെല്ലാ കഞ്ചാവ് കേസിലും ഈ ഗ്രാമത്തിന്റെ പേരുണ്ടാവും. സുലഭമായി ഗുണമേന്മയുള്ള കഞ്ചാവ് കിട്ടുന്ന സ്ഥലമാണിത്. ആറ്റിങ്ങലില്‍ പിടികൂടിയ കഞ്ചാവും എത്തിച്ചത് ആന്ധ്രയില്‍ നിന്നാണെന്ന് എക്സൈസ് പറയുന്നു. ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ ഭാമിനിയില്‍ പതിനായിരത്തിലേറെ ഏക്കര്‍ കഞ്ചാവുതോട്ടമുണ്ട്. ആദിവാസി മേഖലയാണിത്. കിലോയ്ക്ക് രണ്ടായിരത്തിന് കഞ്ചാവ് കിട്ടും. കേരളത്തിലെത്തിച്ചാല്‍ 20ഗ്രാമിന് വില 500രൂപ. എട്ടുവര്‍ഷം മുമ്ബുവരെ കൊച്ചി കായലിലെ രാത്രികാല ഓളങ്ങളില്‍ ലഹരിയുടെ ഉല്ലാസ നൗകകള്‍ ചാഞ്ചാടി. കായലിന്റെ നടുവിലെ ചെറിയ തുരുത്തുകളില്‍ നിശബ്ദമായി കിടന്നിരുന്ന ബോട്ടുകളില്‍ പുലരുവോളം ലഹരിയുടെ ഉന്മാദം.

ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും വി.ഐ.പികള്‍ക്കുമായി മാത്രം തയ്യാറാക്കിയിരുന്ന ലഹരിയുടെ തുരുത്തായിരുന്നു കായല്‍. പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് തന്നെ പാര്‍ട്ടിക്ക് ചുക്കാന്‍ പിടിച്ചതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉന്നതര്‍ ഒഴുകിയെത്തി. നിര്‍മ്മാതാവിന്റെ ലഹരി വിരുന്ന് പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചെങ്കിലും പൊലീസിനോ എക്‌സൈസിനോ ചെറുവിരലനക്കാനായില്ല. നഗരത്തിലെത്തുന്ന വി.ഐ.പികളെ രാത്രികളില്‍ സ്‌പീഡ് ബോട്ടിലാണ് ഉല്ലാസ നൗകയില്‍ എത്തിച്ചിരുന്നത്. ചില താരങ്ങളെ കേന്ദ്രീകരിച്ച്‌ നിശാപാര്‍ട്ടിയുടെ വിവരങ്ങള്‍ പുറത്തുവന്നതോടെ നിര്‍മ്മാതാവ് കായല്‍ വിരുന്ന് ഉപേക്ഷിച്ചു. പിന്നീടാണ് കൊച്ചിയിലെ നിശാപാര്‍ട്ടികള്‍ ഹോട്ടലുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും വഴിമാറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (3 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (3 hours ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (3 hours ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (3 hours ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (4 hours ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (4 hours ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (4 hours ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (4 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (4 hours ago)

രാജീവ് ചന്ദ്രശേഖർ ജയിക്കും പുതിയ നീക്കവുമായി പിണറായി ... പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ...  (5 hours ago)

യദു രണ്ടും കല്പിച്ച് തന്നെ.  (5 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (5 hours ago)

നന്ദകുമാറിനെ കുടുക്കി ശോഭയുടെ നീക്കം  (5 hours ago)

പൂവച്ചൽ സ്കൂളിൽ വൻ അഴിമതി എന്ന് ആരോപണം; സ്കൂൾ ടീച്ചർക്കും ബസ് കരാറുകാരനും പങ്ക്...  (5 hours ago)

അപമര്യാദയായി പെരുമാറിയെന്ന നടി റോഷ്ന ആന്‍ റോയിയുടെ ആക്‌ഷേപത്തിനെതിരെ കേസുകൊടുക്കുമെന്ന് മേയര്‍ വിവാദത്തിലുള്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്‍  (5 hours ago)

Malayali Vartha Recommends