Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

ജലീലിനെ സിപിഎം തള്ളുന്നു; സംരക്ഷിക്കാന്‍ പിണറായിയുടെ കണ്ണൂര്‍ ലോബി; ആകെ നാറി, പുറത്താക്കിയാന്‍ ഇനിയും നാറുമെന്ന് പിണറായി; ഒരെ സമയം പാര്‍ട്ടിക്ക് രണ്ട് ബാധ്യതകള്‍ ബിനീഷ് കോടിയേരിയും കെ.ടി ജലീലും; ഒന്ന് മുഖ്യമന്ത്രിക്ക് മറ്റൊന്ന് പാര്‍ട്ടി സെക്രട്ടറിക്ക്

12 SEPTEMBER 2020 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

ജലീലിനെ ചൊല്ലി സി.പി.എമ്മില്‍ പോരു തുടങ്ങി. കടുത്ത പിണറായി ഭക്തന്മാരുടെ വരെ വായ തുറന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ജലീലിനെ മന്ത്രിക്കസേരയില്‍ നിന്നു പുറത്താക്കണമെന്ന് സിപിഎമ്മില്‍ ഒരു വിഭാഗം. പക്ഷേ പിണറായി വിജയന്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോബി ഇപ്പോഴും കെ.ടി ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ്. അതെ സമയം ആകെ നാറി എന്ന നിലപാടാണ് സി.പി.എമ്മിന് പൊതുവേയുള്ളത്. പക്ഷേ ഇപ്പോള്‍ പുറത്താക്കിയാന്‍ കൂടുതല്‍ നാറുമെന്നതാണ് കണ്ണൂര്‍ ലോബി ചൂണ്ടിക്കാട്ടുന്നകാരണം. ജലീല്‍ രാജി വയ്ക്കും വരെ ബിജെപിയും കോണ്‍ഗ്രസും കേരളം ഇളക്കിമറിക്കുകയാണ്. എല്ലാത്തരത്തിലും ഇനിയുള്ള ഒരാഴ്ച സിപിഎം വിവിധ വിഷയങ്ങളില്‍ പ്രതിരോധത്തിലും പ്രതിസ്ഥാനത്തും നില്‍ക്കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വര്‍ണക്കള്ളക്കടത്ത് സ്വപ്‌ന തരികിട ഇടപാടുകളില്‍ ഒരേ സമയം കോടിയേരിയുടെ മകനൊപ്പം ജലീലിനു കുരുക്കുമുറുകള്‍ ജലീല്‍ ബാധ്യതയാകുന്നു. ഒരു പക്ഷെ കോടിയേരിയുടെ രാജിക്കു മുന്‍പേ ജലീല്‍ പുറക്കായേക്കാം.

മലബാറില്‍ മുസ്ലീം വോട്ടുകളില്‍ കുറെയെങ്കിലും ചോര്‍ത്തിയെടുക്കാന്‍ പറ്റിയ ഒരു നേതാവും ഇപ്പോള്‍ സിപിഎമ്മിനില്ല. നിലവിലുള്ള സിപിഎം മുസ്ലീം നേതാക്കള്‍ക്ക് മലപ്പുറത്തും കോഴിക്കോട്ടും മുസ്ലീം ലീഗിനോടു ഏറ്റുമുട്ടാന്‍ ത്രാണിയുള്ളവരോ പിന്തുണയുള്ളവരോ അല്ല. ഇതെല്ലാം മുന്നില്‍ കണ്ടാണ് കെ.ടി ജലീലിനെ മുന്‍ നിര്‍ത്തി മുസ്ലിം അഭിമുഖ്യമുള്ള പാര്‍ട്ടി രൂപികരിക്കാനുള്ള സി.പി.എമ്മിന്റെ തയ്യാറെടുപ്പു നടത്തിയത്. 10 വര്‍ഷമുമ്പെ ഇത്തമൊരു നീക്കത്തിന് സി.പി.എം ചുമപ്പ് കൊടി കാട്ടിയിരുന്നതാണ്. ഇന്ത്യന്‍ നാഷണല്‍ ലീഗ്, പി.ടി.എ റഹീമിന്റെ റഹീം ലീഗ്, സി.പി.എം സ്വതന്ത്രന്മാരായ നിയമസഭാംഗങ്ങള്‍ എന്നിവരെ ചേര്‍ത്ത് മുസ്‌ലിം ലീഗിന് ബദലായി രാഷ്ട്രീയ കക്ഷി രൂപവത്കരിക്കാനും ഇടതുമുന്നണിയുടെ ഭാഗമാകാനുമായിരുന്നു അന്നത്തെ ശ്രമം. ഇതാണ് ഇപ്പോള്‍ പൊടി തട്ടിയെടുക്കുന്നത്. ഇതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെയാണ് പിണറായി സര്‍ക്കാരിനെ ഇപ്പോഴും കെ.ടി ജലീലിനെ സംരക്ഷിക്കാന്‍ നിര്‍ബന്ധിക്കുന്നത്. അതോ സമയം ലീഗിനു ബദലാകാന്‍ സിപിഎം കൊടിയും കുപ്പായവും ചിഹ്നവും പദവിയും കൊടുത്ത ജലീല്‍ സിപിഎം ഇമേജ് ഓരോ ദിവസവും തകര്‍ക്കുകയാണ്. നയതന്ത്രബാഗേജിലെ ഇറക്കുമതി സാധനങ്ങള്‍ മാത്രമല്ല ജലീല്‍ ഇപ്പോഴും പുലര്‍ത്തുന്ന ബന്ധങ്ങളും സ്വര്‍ണഇടപാടുകളില്‍ ചില തീവ്രവാദി സംഘടനകള്‍ക്കുള്ളതായി പറയുന്ന സൂചനകളുമൊക്കെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ചുവരികയാണ്. എല്ലാ തെളിവുകളും ജലീലിന് എതിരാകും മുന്‍പ് രാജിയുണ്ടാകുന്നില്ലെങ്കില്‍ ഹിന്ദു ക്രിസ്റ്റിയന്‍ വോട്ടുകള്‍ അപ്പാടെ നഷ്ടമാകുമെന്ന് സിപിഎം വിലയിരുത്തുന്നു. അതേ സമയം കുഞ്ഞാലിക്കുട്ടിയുടെ വരവോടെ മുസ്ലീം വോട്ടുബാങ്കുകള്‍ ലീഗിനു കീഴില്‍ ഒരുമിക്കുകയും ചെയ്യുന്നു.

മലബാറില്‍ മുസ്ലീം ലീഗിനെ ചെറുക്കാന്‍ സിപിഎം ലീഗില്‍ നിന്ന് എത്തിച്ച ജലീലിന്റെ വര്‍ത്തമാന കാലം കൃത്യങ്ങള്‍ മാത്രമല്ല പൂര്‍വകാലവും ഒരേ പോലെ കുരുക്കാവുകയാണ്. സിമിയില്‍ നിന്നും മുസ്ലിം യൂത്ത് ലീഗിലേക്കും അവിടെ നിന്ന് സിപിഎമ്മിലേക്കും സഞ്ചരിച്ചാണ് ജലീല്‍ മന്ത്രിയായത്. എന്നും വിവാദവഴികളിലൂടെയാണ് സഞ്ചരിച്ചത്. പഞ്ചായത്ത്, നിമയസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പികെ കുഞ്ഞാലിക്കുട്ടിയില്‍ കേന്ദ്രത്തില്‍ നിന്നും കേരളത്തിലേക്ക് പാണക്കാട് തങ്ങളും ലീഗും ഇറക്കിയിത് ഇതേ ജലീലിനെയും സിപിഎമ്മിനെയും നേരിടാണ്. ഉമ്മന്‍ ചാണ്ടിയെ ഒപ്പം കൂട്ടി പികെ കുഞ്ഞാലിക്കുട്ടി കളത്തിലിറങ്ങിയതോടെ സിപിഎം പ്രതിരോധത്തിലാവുകയാണ്. ഖുറാന്‍ വിവാദം മാത്രമല്ല ജലീലിന്റെ ആദ്യകാലം സിമി ബന്ധം ബിജെപിയും ജന്‍മഭൂമി മുഖപത്രവും പുറത്തിറക്കിക്കഴിഞ്ഞു. തിരൂരില്‍ ഒരു പതിറ്റാണ്ട് സിമി പ്രവര്‍ത്തനവും കോളജ് ഇലക്ഷന്‍ മത്സരങ്ങളും നടത്തിയിട്ടുള്ള ജലീല്‍ പിന്നീടാണ് മുസ്ലീം ലീഗിലെത്തിയത്. പില്‍ക്കാലത്ത് ലീഗ് വിട്ട ഇതേജലീലിനെ 2011ലും 16ലും തവനൂര്‍ മണ്ഡലത്തില്‍ സിപിഎം ജയിപ്പിച്ചെടുത്തു. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ നടത്തിയ എംജി സര്‍വകലാശാലാ മാര്‍ക്ക് വിവാദവും കരിപ്പൂര്‍ ഹജ്ജ് കമ്മിറ്റിയിലെ ബന്ധുനിയമനവുമൊക്കെ ജലിലിന്റെ മാത്രമല്ല പാര്‍ട്ടിയുടെയും ഇമേജ് തകര്‍ത്തു. ഇതേ ജലീലിനെ ഇനി കളത്തിലിറക്കുക അസാധ്യം എന്ന തിരിച്ചറിവിലാണ് സിപിഎം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (1 hour ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (1 hour ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (1 hour ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (1 hour ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (2 hours ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (2 hours ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (2 hours ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (2 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (2 hours ago)

രാജീവ് ചന്ദ്രശേഖർ ജയിക്കും പുതിയ നീക്കവുമായി പിണറായി ... പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ...  (3 hours ago)

യദു രണ്ടും കല്പിച്ച് തന്നെ.  (3 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (3 hours ago)

നന്ദകുമാറിനെ കുടുക്കി ശോഭയുടെ നീക്കം  (3 hours ago)

പൂവച്ചൽ സ്കൂളിൽ വൻ അഴിമതി എന്ന് ആരോപണം; സ്കൂൾ ടീച്ചർക്കും ബസ് കരാറുകാരനും പങ്ക്...  (3 hours ago)

അപമര്യാദയായി പെരുമാറിയെന്ന നടി റോഷ്ന ആന്‍ റോയിയുടെ ആക്‌ഷേപത്തിനെതിരെ കേസുകൊടുക്കുമെന്ന് മേയര്‍ വിവാദത്തിലുള്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്‍  (3 hours ago)

Malayali Vartha Recommends