ഭര്‍ത്താവ് വോട്ട് ചെയ്യുന്നതിനായി പുറത്ത് പോയപ്പോൾ ഹോം നഴ്സിന്റെ തനിനിറം പുറത്തെടുത്തു... ഭർത്താവ് തിരികെയെത്തിയപ്പോൾ കണ്ടത് കൈകള്‍ പുറകിലായി ബന്ധിച്ച നിലയില്‍ കസേരയില്‍ ഇരിക്കുന്ന ഭാര്യയെ.. പിന്നാലെ പുറത്ത് വന്നത്....
കൊരട്ടിയില്‍ കിടപ്പിലായ വയോധികയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ഹോംനഴ്സിനെ പൊലീസ് പിടികൂടി. കൊട്ടാരക്കര സ്വദേശിനി സൂര്യകുമാരി (38)യെയാണ് പോലീസ് പിടികൂടിയത്.
കട്ടപ്പുറം സ്വദേശിനിയായ 80 കാരിയുടെ 2 പവന് തൂക്കമുള്ള സ്വര്‍ണ വളകളാണ് ഇവര്‍ മോഷ്ടിച്ചത്. വയോധികയുടെ ഭര്‍ത്താവ് വോട്ട് ചെയ്യുന്നതിനായി പുറത്ത് പോയ സമയത്തായിരുന്നു മോഷണം.
തിരികെയെത്തിയപ്പോള്‍ സൂര്യകുമാരിയെ കൈകള്‍ പുറകിലായി ബന്ധിച്ച നിലയില്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തി.
വിവരം തിരക്കിയപ്പോള്‍ കാറിലെത്തിയ പ്രാര്‍ഥനാ സംഘത്തിലെ രണ്ടുപേര്‍ ഇവിടെ വന്നെന്നും തന്നെ കെട്ടിയിട്ട ശേഷം വളകള്‍ മോഷ്ടിച്ചെന്നുമായിരുന്നു സൂര്യകുമാരി പറഞ്ഞത്.
എന്നാല്‍ സമീപവാസികളോട് ചോദ്യം ചെയ്തപ്പോള്‍ ഇത്തരത്തില്‍ ആരും വന്നതായി കണ്ടില്ല എന്നായിരുന്നു മൊഴി.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ സൂര്യകുമാരി കുറ്റം സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha