Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...മകന്റെ ചോറൂണ് ദിവസം യുവാവ് തൂങ്ങി മരിച്ച നിലയിൽ...


തലസ്ഥാന ന​ഗരത്തിന്റെ മുഖച്ഛായ മാറുന്നു.... ​തി​രു​വ​ന​ന്ത​പു​രം​ ​​മെ​ട്രോ​ ​ റെയി​ൽ പ​ദ്ധ​തി​യു​ടെ​ ​ആ​ദ്യ​ഘ​ട്ട​ ​അ​ലൈ​ൻ​മെ​ന്റി​ന് ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​രം...


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...

ദിലീപ് സിനിമയില്‍ വലിയ തിരക്കുള്ള സമയത്ത് വാങ്ങിയ ഒരു വസ്തുവാണ് ദിലീപിനെ ഇന്ന് ഇവിടെ എത്തിച്ചത്... ദിലീപിന്റെയും ഭാര്യയുടെയും ഉറ്റ സുഹൃത്തിന്റെ പേരില്‍ വാങ്ങിയ ഭൂമിയാണ്..' ഭാര്യ വിവാഹബന്ധം വേര്‍പ്പെടുത്തി പോകുമ്പോള്‍ ഇത് ആര്‍ക്ക് തിരിച്ച് എഴുതി കൊടുക്കണമെന്ന് അറിയാതെ നിന്ന ആ ബിനാമി അനുഭവിക്കേണ്ടി വന്ന അവസ്ഥ... സത്യം അറിയണം എന്നിട്ട് കല്ലെറിയൂ... ദിലീപിനെ പ്രതിയാക്കിയതിന് പിന്നിൽ അവരോ? നിർണായക രഹസ്യം പുറത്ത് വിട്ട് മോഹന്‍ മോഡേണ്‍

08 JUNE 2021 12:08 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ ഏറ്റവും പ്രമുഖ നടനായി ദിലീപ് മാറിയെങ്കിലും കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ഒന്നുംതന്നെ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് ദിലീപ് ഫാന്‍സ് പേജുകളിലൂടെ ഒരു എഴുത്ത് വൈറലാവുകയാണിപ്പോള്‍. ഇത്തരം കാര്യം ചിന്തിക്കാന്‍ പോലും ദിലീപിന് കഴിയില്ലെന്ന് പറയുകയാണ് മോഹന്‍ മോഡേണ്‍. ഈ കുറിപ്പാണ് ഇപ്പോൾ ഫാൻസ് പേജുകളിലൂടെ തരംഗമായി മാറിയിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്...

സത്യം അറിയണം എന്നിട്ട് കല്ലെറിയൂ. മലയാള സിനിമയില്‍ വ്യത്യസ വേഷങ്ങള്‍ ചെയ്തു ജനമനസുകളില്‍ സ്ഥാനം നേടിയ ജനപ്രീയ നായകന് എന്ത് പറ്റി? സിനിമയില്‍ തന്നെ പാരകളും മറു പാരകളും വച്ച് ആ മേഖലയെ കുറേ പേര് ഇല്ലതാക്കി കൊണ്ടിരിക്കുന്നു.

സിനിമ വ്യവസായം ചെയ്യുന്നവര്‍ പ്രധാനമായി ചെയ്യുന്ന ഒരു ബിസിനാണ് റിയല്‍ എസ്റ്റേറ്റ് 'ഇത് മലായാള സിനിമയിലെ ഒട്ടുമിക്കവരും ചെയ്യുന്നു. എന്നാല്‍ അവര്‍ വാങ്ങുന്ന വസ്തുക്കള്‍ സാധാരണ സ്വന്തം പേരില്‍ എഴുതാറില്ല. പകരം ബിനാമിയായി ഏറ്റവും അടുത്തുള്ള സുഹൃത്തുക്കളുടെയോ അല്ലെങ്കില്‍ സ്വന്തക്കാരുടെയോ പേരിലാണ് വാങ്ങാറുള്ളത്

എന്നാല്‍ ഈ മേഖലയില്‍ തന്നെ വാശിയും വൈരാഗ്യവും നന്നേ കുടുതലാണ്. ദിലീപ് സിനിമയില്‍ വലിയ തിരക്കുള്ള സമയത്ത് വാങ്ങിയ ഒരു വസ്തുവാണ് ദിലീപിനെ ഇന്ന് ഇവിടെ എത്തിച്ചത്. ദിലീപിന്റെയും ഭാര്യയുടെയും ഉറ്റ സുഹൃത്തിന്റെ പേരില്‍ വാങ്ങിയ ഭൂമിയാണ്' ഭാര്യ വിവാഹബന്ധം വേര്‍പ്പെടുത്തി പോകുമ്പോള്‍ ഇത് ആര്‍ക്ക് തിരിച്ച് എഴുതി കൊടുക്കണമെന്ന് അറിയാതെ നിന്ന ആ ബിനാമി അനുഭവിക്കേണ്ടി വന്ന അവസ്ഥ നാം കണ്ടതാണ്. ഈ ഭുമി തിരിച്ച് കിട്ടാന്‍ പലരേയും ഇടനിലക്കാരനായി വിട്ടിരുന്നു. ഇത് സിനിമ മേഖലയിലെ മിക്കവര്‍ക്കും ഈ സംഭവം അറിയാം.

ആര്‍ക്കെങ്കിലും ഒരു വിഴ്ച വരുമ്പോള്‍ സഹായം ആവശ്യപ്പെടാതെ വരുന്നവരാണ് ക്രിമിനലുകള്‍ അഥവാ ഗുണ്ടകള്‍. ഈ വിഷയം ആരില്‍ നിന്നോ മനസിലാക്കിയവര്‍ ദിലീപിനെ പല തവണ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

അവസാനം ആ ക്രിമിനലുകള്‍ കണ്ടെത്തിയ രീതി കേരള സമൂഹത്തെ പോലും ഞട്ടിച്ചതാണ്. സംഭവത്തിന് ശേഷം അവര്‍ ഓടി കയറിയത് ലാലിന്റെ വീട്ടില്‍. ഒരു പക്ഷെ ദിലീപാണ് അത് ചെയ്യിച്ചതെങ്കില്‍ ഈ പറയുന്ന ലാല്‍ പോലും പോലിസില്‍ വിവരമറിയിക്കില്ല. പിടി തോമസ് എംഎല്‍എ യെ വിളിച്ച് വരുത്തിയതിന് ശേഷമാണ് പോലിസിനെ വിളിച്ചത്? അപ്പോഴും ദിലീപ് ചിത്രത്തില്‍ ഇല്ല.

ആ ക്രിമിനലുകള്‍ ആര്‍ക്ക് വേണ്ടി ചെയ്തു എന്നതാണ് ദിലീപിനെ പ്രതിയാക്കിയത്. സിനിമ ലോകം നാശത്തിന്റെ വക്കിലാണ്. ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവ് ഈ മേഖലയെ നശിപ്പിക്കും തീര്‍ച്ച. സംവിധായകനെയും നിര്‍മാതാവിന്റെയും വീട്ടില്‍ രാവിലെ വിളിച്ച് ഗുഡ് മോര്‍ണിംഗും' രാത്രിയില്‍ വിളിച്ച് ഗുഡ് നൈറ്റും പറയുന്നവര്‍ക്ക് മാത്രമേ അവസരമുള്ളൂവെന്ന് സലിം കുമാര്‍ പറഞ്ഞപ്പോഴാണ് ഈ ലോകം അറിഞ്ഞത്. ഒന്ന് ചത്താലെ മറ്റോന്നിന് വളമാകൂ എന്നതാണ് ഇന്ന് മലയാള സിനിമയില്‍ നടക്കുന്നത്.

ഈ വിഷയം ഏറ്റെടുത്ത് ചവിട്ടി താഴ്ത്തിയവനെ ഒന്നുകൂടി ചവിട്ടി താഴ്ത്തി. മലയാള സിനിമയില്‍ നിന്നും പെട്ടന്ന് നമ്മെ വിട്ടുപിരിഞ്ഞ കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിനും കലാഭവന്‍ മണിയുടെ കുടുംബത്തിനും ഒരു അത്താണിയായത് ദിലീപ് ആയിരുന്നു.

മലയാള സിനിമയില്‍ സ്വന്തമായി ഒരു സിനിമ നിര്‍മ്മിച്ച് അമ്മ എന്ന സംഘടനക്ക് നല്‍കി. അതില്‍ നിന്നും അവശത അനുഭവിക്കുന്ന നടി നടന്മാര്‍ക്ക് കൈനീട്ടമായി നല്‍കുന്നു. എന്റെ കാഴ്ചപാടില്‍ ദിലീപിന് ഇത്തരം കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ല.

അദ്ദേഹം നന്മ നിറഞ്ഞവനാണ്. അതാണ് സിനിമയിലുള്ള ഒരു വിഭാഗം ആള്‍ക്കാര്‍ അദ്ദേഹത്തേ പിന്‍തുണക്കുന്നത്. സത്യം വിജയിക്കുന്ന കാലം വിദൂരമല്ല. ദിലീപ് മലയാള സിനിമയില്‍ ദിലീപ് സാധിക്കുന്നത് മറ്റാര്‍ക്കും സാധിക്കില്ല. കാരണം ചാന്ത് പ്പൊട്ട്, തിളക്കം, കുഞ്ഞി കൂനന്‍, പച്ചക്കുതിര, സൗണ്ട് തോമ' ഇതുപോലെ ഏതാനും ചിത്രം ദിലീപ് എന്ന നടനെ മനസ്സിലാക്കാന്‍. നിങ്ങള്‍ക്ക് വിലയിരുത്താം അദ്ദേഹത്തെ. സ്‌നേഹബഹുമാനത്തോടെ... മോഹന്‍ മോഡേണ്‍...

2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ടത് കേരളത്തെ കോളിളക്കിയ സംഭവമായിരുന്നു . ക്വട്ടേഷന്‍ സംഘങ്ങളാണ് ഇതിന് പിന്നില്‍ എന്ന് പോലീസ് കണ്ടെത്തി.

പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു. പിന്നീടാണ് ക്വട്ടേഷന് പിന്നില്‍ ദിലീപാണ് എന്ന ആരോപണം ഉയര്‍ന്നത്. അറസ്റ്റിലായ ദിലീപ് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞു.

പിന്നീട് കര്‍ശന വ്യവസ്ഥയോടെ ജാമ്യം നല്‍കി. ഇതിനിടെ കേസിലെ ചില സാക്ഷികള്‍ കോടതിയില്‍ കൂറുമാറുകയും ചെയ്തിരുന്നു .നടി ഭാമ, ബിന്ദു പണിക്കര്‍, ഇടവേള ബാബു എന്നിവരുള്‍പ്പെടെയുള്ളവരാണ് മൊഴി മാറ്റിയത്

കൊച്ചിയില്‍ വെച്ച് താരസംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ സമയത്ത് ദിലീപും നടിയും തമ്മില്‍ തര്‍ക്കമുണ്ടായി എന്നാണ് നേരത്തെ ഭാമയും സിദ്ധിക്കും മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇന്നത്തെ സാക്ഷി വിസ്താരത്തില്‍ അക്കാര്യം ഇരുവരും സ്ഥിരീകരിച്ചില്ല.

ഇതോടെ ഭാമയും സിദ്ധിക്കും കൂറുമാറിയതായി പ്രഖ്യാപിക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേസ് കോടതിയിൽ എത്തിയിരിക്കുകയാണ്. കേസിൽ സാക്ഷികളെ വിസ്തരിക്കുന്ന നടപടികളാണ് നടന്ന് കൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'രാഹുലിനെ എന്തിന് ഇറക്കി 'രാഹുലിനെ എന്തിന് ഇറക്കി വിടണം' പൊട്ടിത്തെറിച്ച് ശിവൻകുട്ടി..!ഞെട്ടി സതീശൻ..! രാഹവിടണം' പൊട്ടിത്തെറിച്ച് ശിവൻകുട്ടി..!ഞെട്ടി സതീശൻ..! രാഹുലിനെ കെട്ടിപിടിച്ച് ശിവൻകുട്ടി  (10 minutes ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല..  (44 minutes ago)

ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഇന്നിറങ്ങും....  (48 minutes ago)

രഥോത്സവത്തിന്‌ ഇന്ന് കൊടിയേറും....  (1 hour ago)

ഗവർണർ ആരാ മോൻ ? പിണറായിയുടെ അജണ്ട പൊളിച്ച് ഗവർണർ .... ജഡ്ജിയുടെ പേരിലും വിരട്ട്!  (1 hour ago)

ശിവൻകുട്ടിയിരുന്ന വേദിയിൽ ഓടിക്കയറി രാഹുൽ..!ഞെട്ടി സതീശൻ ചിതറിയോടി DYFI,പ്രാഗി ഇറങ്ങി BJP കൗൺസിലർ..  (1 hour ago)

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം...  (1 hour ago)

വാഹനാപകടത്തിൽ രണ്ടു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ ഒന്നിച്ചെത്തി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും മന്ത്രിമാരായ വി. ശിവൻകുട്ടിയും എം.ബി. രാജേഷും; പാലക്കാട് നഗരസഭാ കൗൺസിലറായ മിനി കൃഷ്ണകുമാർ ചടങ്ങിൽനിന്ന് ഇറങ്ങ  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ  (2 hours ago)

സ്‌​കൂ​ൾ വി​ട്ട് കു​ട്ടി​യെ വീ​ടി​ന​ടു​ത്ത് ഇ​റ​ക്കി​യ​ശേ​ഷം....  (2 hours ago)

എം ആർ രഘുചന്ദ്രബാൽ അന്തരിച്ചു...  (2 hours ago)

ജയിംസ് വാട്സൺ അന്തരിച്ചു.  (2 hours ago)

ലോറി ചുരത്തിലെ ആറാം വളവിലാണ് കുടുങ്ങിയത്....  (3 hours ago)

മുഖ്യന്റെ കഴുത്തിന് വളഞ്ഞ് കോടതി.!പ്രശാന്തിനെ പടിയടച്ച് പിണ്ഡം വച്ചു..!സുധാകരന്റെ ഒറ്റമൂലി ദേവസ്വം ബോര്‍ഡിൽ ജയകുമാര്‍ IA  (3 hours ago)

Malayali Vartha Recommends