രാജ്യദ്രോഹത്തിനും കത്ത് സുരേന്ദ്രാ...പിണറായി പൊറുക്കില്ല കുഴല്‍പണം ആവിയാകില്ല. ജയിലുകളില്‍ ഹെലികോപ്ടര്‍ ഇറങ്ങും.

കത്ത് കത്ത് ..കത്ത് വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. സക്ൂള്‍ കുട്ടികള്‍ പോലും കൂട്ടുകാരെ പേടിപ്പിക്കാനായി പറയുന്ന വാക്കായി മാറുകയാണ് കത്ത് . കോര്‍പ്പറേഷന്‍ കത്ത്, മേയര്‍ കത്ത് , സെക്രട്ടറി കത്ത്, ഗവര്‍ണര്‍ കത്ത് , മുഖ്യമന്ത്രി കത്ത് . എവിടെ തിരിഞ്ഞാലും കത്ത് വിവാദം. പണ്ടൊക്കെ പ്രേമ കത്തുകള്‍ .. ലൗ ലറ്ററായിരുന്നു താരം. ഇപ്പോ ലൗ ഓണ്‍ലൈനായപ്പോഴാണ് സഖാക്കളും സംഘികളും കത്തും കൊണ്ട് നടക്കുന്നത്.
എറ്റവും ഒടുവിലായി പുറത്തു വന്നത് .ഗവണര്‍ മുഖ്യനെഴുതിയ കത്താണ്. കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഹെലികോപ്ടറില്‍ ചെത്തി നടന്നതോര്‍മ്മയില്ലേ. ആ ഹെലികോപ്ടര്‍ കാരണം കേരളത്തില്‍ ഓപ്പണ്‍ ചെയ്ത അക്കൗണ്ടും പൂട്ടി. ഇപ്പോള്‍ സംപൂജ്യന്‍. അഥവാ വട്ടപൂജ്യന്‍.
ആ സുരേന്ദ്രര്‍ജി വേറൊന്നും ചെയ്തില്ല. കുറച്ച് കുഴല്‍ പണം കടത്തി കൊണ്ടു വന്നു. പിന്നെ മത്സരിപ്പിക്കാനായി കുറച്ച് ലക്ഷങ്ങള്‍ ആ സി.കെ.ജാനുവിന് കെടുത്തു. ജാനുവൊക്കെ പല പാര്‍ട്ടികളിലും പോയി ക്ഷീണിച്ച് പട്ടിണിയും പരിവട്ടവുമായി ഇരിക്കുകയല്ലേ. ചെറിയൊരു സഹായം . അത്രയേ ചെയ്തുള്ളൂ.
വേറെരിടത്ത് മത്സരിക്കാതിരിക്കാന്‍ അങ്ങോട്ട് കൈക്കൂലി കൊടുത്തു. എല്ലാവരും ഒറ്റക്കെട്ടായി പറയുന്നു. സുരേന്ദ്രന്‍ കള്ളപണം ഒഴുക്കി. കൂട്ടിത്തില്‍ സുരേന്ദ്രന്റൈ മകനേയും കുടുക്കി. തിരഞ്ഞെടുപ്പായതു കൊണ്ട് കേസായി. സുരേന്ദ്രനെ കൈപിടിയിലൊതുക്കാനായി പിണറായി ശക്തമായ നൂലാമാലകളിട്ട് സുരേന്ദ്രനെയങ്ങ് കുരുക്കി.
കുരുക്കഴിക്കാതെ സുരേന്ദ്രന് സര്‍ക്കാരിനെതിരെ അധികം കടുപ്പിക്കാനാവുന്നില്ല. സുരേന്ദ്രന്‍ കടുപ്പിക്കുമ്പോള്‍ ചെറിയൊര് അന്വേഷണത്തിന് പിണറായി പോലീസിനെ വിടും. അതോടെ സുരേന്ദ്രന്‍ കര്‍ട്ടന് പുറകിലാകും. അങ്ങനെ സുരേന്ദ്രന്‍ പിണറായി സര്‍ക്കാരിന്റെ കള്ളനും പോലീസും കളിയില്‍ പെട്ട് നട്ടം തിരിയുകയാണ്.
ഇക്കാരണത്താല്‍ പാര്‍ട്ടി പ്രവര്‍ത്തനവും വിചിരിച്ച രീതിയ്ക്ക് മുന്നേറുന്നില്ല. അധ്യക്ഷ പദത്തില്‍ അത്രക്കങ് ശോഭിക്കാനും പറ്റുന്നില്ല. അധ്യക്ഷ കസേര നോക്കിയിരിക്കുന്നവര്‍ക്ക്ും ഇതാണ് അവസരം. സുരേന്ദ്രന്റെ കഷ്ടപാടും കണ്ണീരും വഴിപാടും കേട്ടിട്ടാണ്. സാക്ഷാല്‍ ഗവര്‍ണര്‍ പേപ്പറെടുത്ത് പിണറായിയ്‌ക്കൊരു കത്തെഴുതിയത്. അല്ലയോ, പിണറായി.. ഈ പയ്യന്‍ സുരേന്ദ്രന്‍ ഒന്ന് പിച്ചവെച്ചു കളിച്ചോട്ടേ.. അവന്റെ പേരിലുള്ള ആ കേസൊക്കെ ഒന്ന് എടുത്ത് കളയാന്‍ നോക്കൂ. പിണറായിയ്ക്ക് കഴിഞ്ഞ ജൂണിലാണ് ഗവര്‍ണര്‍ കത്ത് നല്കിയത്.
ജൂണിന് ശേഷം സുരേന്ദ്രനെ വിരട്ടല്‍ തല്കാലത്തേയ്ക്ക് നിറുത്തിയിരുന്നു. കത്തിന്റെ ചുവട് പിടിച്ച് ഗവര്‍ണറെ കയ്യിലെടുത്ത് ചിലതൊക്കെ സര്‍ക്കാരും നേടി. കുറച്ച് കഴിഞ്ഞപ്പോഴാണ് മനസിലായത്. കത്ത് പൊക്കിപിടിച്ച് സുരേന്ദ്രനെ രക്ഷിച്ചാല്‍ സംഭവം സംഘപരിവാര്‍ തലോടലാകും. അതോടെ കത്ത് ഭദ്രമായി പെട്ടിക്കുള്ളില്‍ വെച്ചു.
പിന്നെയും പല കത്തുകളും ഗവര്‍ണര്‍ എഴുതിയെങ്കിലും ഒന്നും പിണറായി തൊട്ടില്ല. എല്ലാം സംഘപരിവാര്‍ അജണ്ടകള്‍. പിന്നെയങ്ങോട്ട് ഗവര്‍ണര്‍ സര്‍ക്കാര്‍ പോരായി. പോരിനിടയില്‍ ഗവര്‍ണറാണ് ആദ്യ കത്ത് പൊട്ടിച്ചത്. കണ്ണൂര്‍ വിസിയെ നിയമിക്കാന്‍ പിണറായി എഴുതി കത്ത്. അതൊരു ശുപാര്‍ശ കത്തായിട്ടാണ് ഗവര്‍ണര്‍ പുറത്തേയ്ക്ക് തള്ളിയത്. എന്നാല്‍ വേണ്ടത്ര ഏശിയില്ല.
സര്‍ക്കാര്‍ ഇപ്പോ പുറത്തു വിട്ട കത്ത് രാജ്യദ്രോഹത്തെ വെള്ള പൂശാനുള്ളതായി മാറി. കുഴല്‍പണ കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യുകയെന്നാല്‍ .. അതും രാജ്യദ്രോഹമല്ലേ. ഉത്തര്‍ പ്രദേശ് എന്ന് പറഞ്ഞതിന് ധനമന്ത്രി ബാലഗോപാലിനെ രാജ്യദ്രോഹിയെന്നല്ലേ ഈ ഗവര്‍ണര്‍ വിളിച്ചത്. അപ്പോള്‍ കുഴല്‍ പണ കേസില്‍ പ്രതിയായ സുരയും കൂട്ടരും പപ്പുകുട്ടികളാണോ.
ഗവര്‍ണറെ കുട്ടുപിടിച്ച് കുറെ കാലമായി സംഘപരിവാര്‍ കൂട്ടങ്ങള്‍ തെരുവ് നാടകങ്ങള്‍ അരങ്ങേറുന്നുണ്ട്. കോര്‍പ്പറേഷന്‍ വിവാദത്തിലും ഗവര്‍ണര്‍ക്ക് പരാതിയുമായി ഒരു കൂട്ടര്‍ രാജ് ഭവനിലേയ്ക്ക് പോയി. രാജ് ഭവന്‍ കാണാനുള്ള ഓരോ പൂതിയേ....
കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കട്ടവനാക്കുന്ന നാട്ടില്‍ കുഴല്‍ പണക്കാരനെ കിട്ടിയിട്ട് അങ്ങനെ വെറുതെ വിടാനാകുമോ. അതെല്ലാം പിണറായി സര്‍ക്കാര്‍ പരിശോധിക്കും. അതിന് ഗവര്‍ണറുടെ ശുപാര്‍ശ കത്തുമായിട്ടല്ല വരേണ്ടത്. അതൊക്കെ മോശമല്ലേ സുരേന്ദ്രാ. അടിക്കടി പണാപഹരണത്തിന്റെ പേരില്‍ ബിജെപിയില്‍ നിന്ന് പലരേയും പുറംതള്ളുന്നുണ്ടെല്ലോ. അനധികൃത പിരിവെന്നോ മറ്റോ ആണ് പറഞ്ഞ് കേള്‍ക്കുന്നത്. കേരളത്തില്‍ ഒരു എംഎല്‍എ പോലും ഇല്ലാതിരുന്നിട്ടും ഇവിടെ നിന്ന് കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ തുക പിരിച്ചതും നിങ്ങളാണ് സുരേന്ദ്രാ.
പാവം സന്ദീപ് വാര്യരെ പോലുള്ളവരുടെ ശാപം പുറകെയുണ്ട്. കേന്ദ്രമന്ത്രിമാര്‍ അദ്ദേഹത്തെ അങ്ങോട്ട് പോയി കണ്ടതിന് ശേഷം സുരേന്ദ്രന് ഉറങ്ങിയിട്ടില്ലെന്നാണ് കേള്‍വി.എന്തായാലും സുരേന്ദ്രാ ..വിലപേശല്‍ വേണ്ട. വിരട്ടല്‍ ആയിക്കോളു. കട്ടയ്ക്ക് നില്‍ക്കാം. അതേയ്.. ആ ഗവര്‍ണറോടൊന്ന് പറയണം. സംഘപരിവാര്‍ സ്‌നേഹം മൂത്ത്. ഇങ്ങനെയുള്ള കത്തൊന്നും എഴുതരുതെന്ന് . എന്നെങ്കിലുമൊക്കെ അതൊക്കെ പുറത്തുവരും നാറും . കട്ടായം.
https://www.facebook.com/Malayalivartha