പൂജപ്പുര സെൻട്രൽ ജയിലിലെ, അതീവ സുരക്ഷാ സെല്ലിൽ പത്മകുമാർ; സെല്ലിൽ 24 മണിക്കൂറും ജീവനക്കാരുടെ നിരീക്ഷണം:- ഗുരുതരമായ കേസുകളിൽ ഉൾപ്പെട്ട ക്രിമിനലുകൾ ചുറ്റിലും...
ഓയൂർ കേസിൽ അറസ്റ്റിലായ പത്മകുമാർ നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലെ, അതീവ സുരക്ഷാ സെല്ലിലാണ് കഴിയുന്നത്. പത്മകുമാറിനെ താമസിപ്പിച്ചിരിക്കുന്ന സെല്ലിൽ 24 മണിക്കൂറും ജീവനക്കാരുടെ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇവിടെ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പൂജപ്പുര ജയിലില്‍ അതീവ സുരക്ഷയുള്ള 6 സെല്ലുകളാണുള്ളത്. ഇവയിലൊന്നിലാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദനാദാസിനെ കുത്തി കൊലപ്പെടുത്തിയ ജി സന്ദീപ് കിടക്കുന്നത്.
കൊല്ലം കലക്ട്രേറ്റിൽ സ്ഫോടനം നടത്തിയവരെ ഈ സെല്ലുകളിലൊന്നിൽ പാർപ്പിച്ചിട്ടുണ്ട്. എല്ലാവരും ഗുരുതരമായ കേസുകളിൽ ഉൾപ്പെട്ടവരാണ്. പത്മകുമാറിനെ മറ്റു പ്രതികൾ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. പത്മകുമാർ ജയിലിൽ ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആരോടും അധികം സംസാരമില്ല. അഭിഭാഷകൻ ജയിലിലെത്തുകയും പത്മകുമാറുമായി, സംസാരിക്കുകയാണ് ചെയ്തതായി റിപോർട്ടുണ്ട്.
പത്മകുമാറിന്റെ ഫാമിലെ ജീവനക്കാരിയ്ക്ക് നേരെ, വധഭീഷണി മുഴക്കിയ യുവാവിനെ പോലീസ് ചോദ്യം ചെയ്ത റിപ്പോർട്ടുകളും പുറത്ത് വന്നു. യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് ചാത്തന്നൂർ സ്വദേശി രാജേഷിനെയാണ് പോലീസ് ചോദ്യം ചെയ്തത്. 'നിന്റെ ഭാര്യ വാവ അണ്ണനെ കുറിച്ച് മാധ്യമ പ്രവർത്തകരോട് അനാവശ്യം പറഞ്ഞില്ലേ. അവളെ വെട്ടിക്കൊല്ലും. അവൾക്കുള്ള പെട്ടി പണിതുവച്ചോ" എന്നായിരുന്നു, ഷാജിയുടെ ഫോണിലേയ്ക്ക് വന്ന വധഭീഷണി. എന്നാൽ വധിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നാണ് രാജേഷിന്റെ മൊഴി.
പത്മകുമാർ നേരത്തേ നടത്തിയിരുന്ന കേബിൾ ടിവി നെറ്റ്‌വർക്കിൽ ജീവനക്കാരനായിരുന്നു രാജേഷ്. നട്ടെല്ലിനു ക്ഷതമേറ്റ് 4 വർഷമായി കിടപ്പിലാണ്. ഷീബയെ ഭീഷണിപ്പെടുത്തിയില്ലെന്നും മാധ്യമങ്ങളോട് സംസാരിച്ചത് ഒഴിവാക്കാമായിരുന്നു എന്നുമാണ് ഫോണിൽ വിളിച്ചു പറഞ്ഞതെന്നാണ് രാജേഷ് പറഞ്ഞത്. ഞായറാഴ്ച വധഭീഷണി സംബന്ധിച്ച് ഷീബ നൽകിയ പരാതിയിൽ ഇന്നലെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
കേബിൾ ടിവി സർവീസ് നടത്തുമ്പോഴുള്ള ജോലിക്കാരിൽ ചിലർ ക്രിമിനൽ സ്വഭാവം ഉള്ളവർ ആയിരുന്നു. ഇവരുമായി മാത്രമായിരുന്നു, പത്മകുമാറിന്റെ അടുപ്പമെന്ന് സുഹൃത്തുക്കൾ പ്രതികരണം നടത്തിയിരുന്നു. ഫാമിലെ ജീവനക്കാരിയ്ക്ക് നേരെ, ഭീഷണി മുഴക്കിയതും പത്മകുമാർ നേരത്തേ നടത്തിയിരുന്ന കേബിൾ ടിവി നെറ്റ്‌വർക്കിലെ ജീവനക്കാരനായ രാജേഷ് ആയിരുന്നു. ഏക സഹോദരനാണ് കല്യാണി കേബിൾ എന്ന സ്ഥാപനം തുടങ്ങിയത്. ഈ സഹോദരൻ ജീവനൊടുക്കിയതോടെ പത്മകുമാർ സ്ഥാപനം ഏറ്റെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha