Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

വ്യാഴാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഇരിക്കെ, ഓയൂര്‍ പ്രതികളുടെ മൊഴിയിൽ പൊരുത്തക്കേടുകള്‍ ഉള്ളതായി അന്വേഷണ സംഘം; കാറിൽ ഉണ്ടായിരുന്ന നാലാമത്തെയാള്‍ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല...

12 DECEMBER 2023 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

വ്യാഴാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഇരിക്കെ, ഓയൂര്‍ തട്ടിക്കൊണ്ടു പോകല്‍ കേസില്‍, അറസ്റ്റിലായ പത്മകുമാറിനെയും, ഭാര്യ അനിത കുമാരിയെയും, മകള്‍ അനുപമയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തെങ്കിലും, മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ ഉള്ളതായി കണ്ടെത്തല്‍. തെളിവുകള്‍ എവിടെ നശിപ്പിച്ചെന്ന ചോദ്യങ്ങള്‍ക്കും പല ഉത്തരങ്ങള്‍ ലഭിച്ചു. ആദ്യ ഘട്ടത്തിലെ പൊലീസ് അന്വേഷണം പൂര്‍ണ പരാജയമായിരുന്നു. 27ന് വൈകിട്ട് 4.20ന് കുട്ടിയെ തട്ടിയെടുത്ത സംഘം കാറില്‍ മൂന്നര മണിക്കൂറോളം റോഡിലൂടെ കറങ്ങി നടന്നു. രണ്ട് തവണ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിച്ചു.

സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് പഴുതടച്ചു വാഹനപരിശോധന നടത്തിയെന്നാണ് പൊലീസിന്റെ അവകാശ വാദം. തട്ടിക്കൊണ്ടുപോയ റൂട്ടില്‍ തന്നെ കറങ്ങിയ കാര്‍ പരിശോധിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. പിറ്റേ ദിവസം നിരീക്ഷണ ക്യാമറകളില്‍ വെള്ള കാറിന്റെ സാന്നിധ്യം പലയിടങ്ങളില്‍ കണ്ടെത്തിയിരുന്നു. കുട്ടിയെ ഉപേക്ഷിച്ച ശേഷം വീട്ടിലെത്തിയ പ്രതികള്‍ തെളിവുകള്‍ ഓരോന്നായി നശിപ്പിച്ചു. പിടിയിലായാകാതിരിക്കാന്‍ തമിഴ്‌നാട്ടിലേക്കും കടന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ പറയേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. കാണാതെ പഠിച്ച് പറയുന്നതു പോലെയാണ് പലപ്പോഴും മൊഴി നല്‍കിയതെന്നാണ് വിവരം.

കേസ് ദുര്‍ബലമാക്കിയതില്‍ പൊലീസ് സേനയിലും അതൃപ്തി പുകയുന്നതായാണ് സൂചന. പലരും ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരോട് പ്രകടിപ്പിച്ചതായാണു വിവരം. പ്രതികളെ നന്നായി ചോദ്യം ചെയ്യാതെ വിഐപി പരിഗണനയോടെയാണ് ചില ഉന്നത ഉദ്യോഗസ്ഥര്‍ മാെഴിയെടുത്തതെന്നാണു പരാതി. ചോദ്യം ചെയ്യാനെത്തിയ ചില ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

 

കാറിലുണ്ടായിരുന്ന നാലാമത്തെയാള്‍ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല. തെളിവുകള്‍ എല്ലാം നശിപ്പിച്ചെന്ന കണ്ടെത്തലിലും പ്രതികള്‍ തട്ടിക്കൊണ്ടുപോകലിനായി പദ്ധതിയിട്ടതിന്റെ വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ നോട്ട് ബുക്കും ഡയറിയും പിടിച്ചെടുത്തെന്നാണു പൊലീസ് വാദം.പ്രതികളെ കുരുക്കുന്ന ഒട്ടേറെ ശാസ്ത്രീയ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം. പത്മകുമാറിന്റെ വീട്ടില്‍ നിന്നു ലഭിച്ച ബാലികയുടെ വിരലടയാളം, ഡിജിറ്റല്‍ തെളിവുകള്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍, ചില സാക്ഷിമൊഴികള്‍ എന്നിവ നിര്‍ണായകമാകും. പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കുകളും ഫോര്‍മാറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതായാണു സംശയം.

ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തി കേസ് ബലപ്പെടുത്താനുള്ള ശ്രമത്തിലാണു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. പ്രതികളെ പിടികൂടാന്‍ പൊലീസ് വൈകിയതാണു കേസ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പത്മകുമാറിനെ അടുത്തറിയാവുന്ന ചിലര്‍ നല്‍കിയ സൂചനകളാണ്, കേസ് അന്വേഷണത്തില്‍ പൊലീസിന് തുണയായത്. തെളിവുകളില്ലാതെ ദുര്‍ബലമായ അവസ്ഥയിലാണു ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നത്. പിടിയിലായ മൂന്നംഗ സംഘം പറയുന്ന മൊഴികള്‍ വിശ്വസിച്ച് തെളിവു ശേഖരിക്കേണ്ട അവസ്ഥയിലായിരുന്നു പൊലീസ്. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളിലും കാര്യമായ ഡേറ്റയുണ്ടായിരുന്നില്ല.

പ്രതി പത്മകുമാറുമായി ഫാം ഹൗസില്‍ കന്നുകാലി ഷെഡില്‍ അന്വേഷണ സംഘം എത്തിയിരുന്നു. ഫാം ഹൗസിനു പുറമേ പ്രതികളുടെ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നത്ത് വീട്ടിലും ഇന്നലെ തെളിവെടുപ്പ് നടത്തി. റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രഹസ്യമായാണ് ഇന്നലെ ഉച്ചയോടെ ഇരു സ്ഥലങ്ങളിലും വീണ്ടും തെളിവെടുപ്പിന് എത്തിച്ചത്.

9ന് നാലര മണിക്കൂര്‍ പ്രതികളുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. 10ന് ഫാം ഹൗസിലും തെളിവെടുത്തിരുന്നു. ഇന്നലെ ഇരു സ്ഥലങ്ങളിലും അനിതകുമാരിയെയും, മകള്‍ അനുപമയെയും കൊണ്ടുവന്നിരുന്നില്ല. ആറു വയസ്സുകാരിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്ത് അനിത കുമാരിയെ മാത്രമാണു പൊലീസ് വാനില്‍ നിന്നിറക്കി തെളിവെടുപ്പ് നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന് തുടങ്ങിയ അഞ്ച് ചോദ്യങ്ങള്‍ക്ക് ഇ.ഡിയുടെ മറുപടിയും, അതിനോട് സുപ്രീംകോടതിയുടെ നിലപാടും ഇന്ന് നിര്‍ണായകമാകും....  (19 minutes ago)

ബഹ്‌റൈനില്‍ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരണത്തിന് കീഴടങ്ങി  (42 minutes ago)

റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസ് ...  (56 minutes ago)

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും  (1 hour ago)

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി വിധി ഇന്ന്  (1 hour ago)

എം.സി.റോഡില്‍ കലയപുരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി  (2 hours ago)

യുവ സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു.... 28 വയസായിരുന്നു, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ചെന്നൈയില്‍ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു  (3 hours ago)

സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേ  (3 hours ago)

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ  (9 hours ago)

നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി  (10 hours ago)

കുഞ്ഞുങ്ങളുടെ ആഹാരക്രമത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവക്കാം...  (10 hours ago)

കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍  (10 hours ago)

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു  (10 hours ago)

കരുതലോടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും എടുക്കാം...  (10 hours ago)

Malayali Vartha Recommends