ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍ മാത്രം

ഐ.സി.സിയുടെ പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ആദ്യപത്തില്‍ ഇന്ത്യയില്‍ നിന്നും സ്ഥാനം നേടിയത് രണ്ടുപേര്‍ മാത്രം. ചേതേശ്വര്‍ പൂജാരയും, ആര്‍.അശ്വിനുമാണ ആ രണ്ടുപേര്‍. മികച്ച ബാറ്റ്‌സ്‌മാന്‍മാരില്‍ പൂജാര ഏഴാം സ്ഥാനത്തും, ബൗളര്‍മാരില്‍ ആര്‍ അശ്വിന്‍ ആറാം സ്ഥാനത്തുമാണ് ഇടം പിടിച്ചത്. ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് ബാറ്റ്‌സ്‌മാന്‍മാരില്‍ ഒന്നാമത്. വിന്‍ഡീസ് താരം ശിവനരെയ്‌ന്‍ ചന്ദര്‍പോള രണ്ടാമതും, ദക്ഷിണാഫ്രിക്കയുടെ തന്നെ മറ്റൊരു താരം എബി ഡിവില്ലിയേഴ്‌സ് മൂന്നാമതുമെത്തി. ബൗളിങ്ങിലും ദക്ഷിണാഫ്രിക്കന്‍ മേധാവിത്വമാണ്. പേസര്‍ ഡെയല്‍ സ്റ്റെയിനാണ് ഒന്നാം സ്ഥാനത്ത്. സഹതാരം വെര്‍നണ്‍ ഫിലാണ്ടര്‍ രണ്ടാമതായും എത്തി. ശ്രീലങ്കന്‍ താരം രങ്കണ ഹെറാത്താണ് റാങ്കിംഗില്‍ മൂന്നാമത്.
https://www.facebook.com/Malayalivartha