ബാംഗ്ലൂരില്‍ തൃശൂര്‍ പൂരത്തിന്റെ ബാക്കി വെടിക്കെട്ട്, ഗെയില്‍ തീ കൊളിത്തിയത് അതിവേഗ സെഞ്ച്വറി, ഏറ്റവും കൂടുതല്‍ റണ്‍സ്, ഏറ്റവും കൂടുതല്‍ സിക്‌സര്‍

ബാഗ്ലളൂര്‍ ചിന്നസ്വാമി സ്റ്റേഡിയം അങ്ങനെ ചരിത്രത്തിന് വഴിമാറി. ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ സെഞ്ചുറി എന്ന നേട്ടമാണ് ക്രിസ് ഗെയില്‍ സ്വന്തമാക്കിയത്. മുപ്പത് പന്തില്‍ നിന്നും പതിനൊന്ന് സിക്‌സും എട്ട് ഫോറും പായിച്ച് സെഞ്ച്വറി നേടുകയായിരുന്നു ഈ റോയല്‍ ചലഞ്ചേഴ്‌സ് താരം. ഇതോടെ 34 പന്തില്‍ സെഞ്ച്വറി നേടിയ സൈമണ്‍സിന്റേയും 37 പന്തില്‍ സെഞ്ച്വറി നേടിയ യൂസഫ് പഠാന്റേയും റെക്കാഡുകള്‍ പഴങ്കഥകളായി.
ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്ത താരമെന്ന ബഹുമതിയും ക്രിസ് ഗെയിലിനായി. 66 പന്തില്‍ പുറത്താകാതെ 175 റണ്‍സാണ് നേടിയത്. 73 പന്തില്‍ 158 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലത്തിന്റെ റെക്കോഡും ക്രിസ് ഗെയില്‍ മറികടന്നു. ഒരു കളിയില്‍ ഏറ്റവും സിക്‌സറടിക്കുന്ന താരം കൂടിയായി ഗെയില്‍. 17 സിക്‌സറുകളാണ് അടിച്ചത്.
തട്ടിയും മുട്ടിയും റണ്‍സുകള്‍ എടുക്കാന്‍ പാടുപെടുന്ന ക്രിക്കറ്റുകളിക്കാരെ കൊണ്ട് ബോറടിച്ചിരിക്കുമ്പോഴാണ് ക്രിസ് ഗെയില്‍ എന്ന അതുല്യ പ്രതിഭ ജമൈക്കന്‍ ക്രിക്കറ്റിലൂടെ വെസ്റ്റ് ഇന്‍ഡീസ് ടീമിലെത്തിയത്. എത്ര കുറഞ്ഞ സമയം ക്രീസില്‍ നിന്നാലും വേണ്ടത്ര ടീമിന് സമ്മാനിക്കുക എന്നതായിരുന്നു ക്രിസ് ഗെയ്‌ലിന്റ ശൈലി. അങ്ങനെ ക്രിസ് ഗെയില്‍ മറ്റ് ടീമുകളുടെ പ്രത്യേകിച്ച് ബൗളറുമാരുടെ പേടിസ്വപ്‌നമായി മാറി.
ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലും ഒരുപോലെ തിളങ്ങാന്‍ കഴിഞ്ഞ അപൂര്‍വ്വ താരം കൂടിയാണ്. 2007 മുതല്‍ 2010 വരെ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്‌റ്റന്‍ കൂടിയാണ് ക്രിസ് ഗെയില്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 2005ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ 317 റണ്‍സും, 2010ല്‍ ശ്രീലങ്കയ്‌ക്കെതിരെ 333 റണ്‍സും നേടിയിട്ടുണ്ട്.
33 വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസിന് ഒരു ലോകകപ്പ് നേടിക്കൊടുക്കുന്നതിലും ക്രിസ് ഗെയില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.
ഏകദിനത്തില്‍ 20 സെഞ്ച്വറികളും ടെസ്റ്റില്‍ 15 സെഞ്ച്വറികളും ട്വന്റി-20യില്‍ 10 സെഞ്ച്വറികളും നേടിയിട്ടുണ്ട്.
ക്രിസ് ഗെയില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനായത് അദ്ദേഹം ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ താരമായതോടെയാണ്. വര്‍ഷങ്ങളായി ഇന്ത്യന്‍ പിച്ചുകളില്‍ ക്രിസ് ഗെയില്‍ റണ്‍മഴ പെയ്യിക്കുകയാണ്.
https://www.facebook.com/Malayalivartha