ഇന്ത്യ-പാക്കിസ്ഥാന്‍ പരമ്പരയ്‌ക്കുള്ള അനുമതി ബി.സി.സി.ഐ നിഷേധിച്ചു

വന്‍ വിപണി മൂല്ല്യമുള്ള ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയ്‌ക്കുള്ള പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ബിസിസിഐ വീണ്ടും നിഷേധിച്ചു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനു നല്‍കിയ മറുപടിയിലാണ് ബിസിസിഐ പരമ്പര നടത്താന്‍ കഴിയില്ലന്ന് വ്യക്തമാക്കിയത്. പാക്കിസ്ഥാനിലെ ഇപ്പോളത്തെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് അനുകൂലമല്ലന്ന് ബിസിസിഐ വിലയിരുത്തി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് ബി.സി.സി.ഐയെ സമീപിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിനു പാക്കിസ്ഥാന്‍ ഇന്ത്യയില്‍ എത്തിയിരുന്നു. എന്നാല്‍ 2007നു ശേഷം ഇരു രാജ്യങ്ങളും ഏകദിന/ടെസ്റ്റ് പരമ്പരകള്‍ കളിച്ചിട്ടില്ല. പരമ്പര നടത്തുന്നതിനുള്ള അനുമതിക്കായി പാക് ക്രിക്കറ്റ് ബോര്‍ഡ് നിരവധി തവണ ബിസിസിഐയുമായി ബന്ധപ്പെട്ടങ്കിലും വിവിധകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha