ഗംഭീറും, യുവരാജുമില്ലാതെ ചാമ്പ്യന്‍സ് ലീഗിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഗംഭീറിനേയും യുവരാജിനേയും പരിഗണിക്കാതെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണ്ണമെന്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ മുരളി വിജയ്, ശിഖര്‍ ധവാന്‍ എന്നിവര്‍ ടീമിലിടം നേടി. ഇവരെ കൂടാതെ വിനയ് കുമാര്‍, ദിനേശ് കാര്‍ത്തിക്,ഇശാന്ത് ശര്‍മ്മ എന്നിവരും സ്ഥാനം പിടിച്ചു. ഐ.പി.എല്ലിലെ പ്രകടനമാണ് ഇവര്‍ക്ക് തുണയായത്. ഇംഗ്ലണ്ടില്‍ അടുത്ത മാസമാണ് ടൂര്‍ണ്ണമെന്റ്. പാക്കിസ്ഥാന്‍,ദക്ഷിണാഫ്രിക്ക,വെസ്റ്റ് ഇന്റീസ് എന്നിവര്‍ അടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. ആദ്യ മത്സരം ദക്ഷിണാഫ്രിക്കക്കെതിരെ ജൂണ്‍ ആറിനാണ്.
ടീം: എം.എസ് ധോണി (ക്യാപ്‌റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കൊഹ്‌ലി, സുരേഷ് റെയ്‌ന, ദിനേശ് കാര്‍ത്തിക്, മുരളി വിജയ്, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഇര്‍ഫാന്‍ പത്താന്‍, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, അമിത് മിശ്ര, വിനയ് കുമാര്‍.
https://www.facebook.com/Malayalivartha