ഐപിഎല്‍ = അടിപിടി + ചീത്തവിളി

ഇന്ത്യന്‍ താരങ്ങള്‍ക്കിതെന്തു പറ്റി. ഇന്ത്യയ്‌ക്കായി എന്ത് ഐക്യത്തോടെയായിരുന്നു അവര്‍ കളിച്ചുകൊണ്ടിരുന്നത്. മറ്റ് രാജ്യക്കാരുടെ കളിക്കാരാരെങ്കിലും തങ്ങളുടെ സഹകളിക്കാരനെ കളിയാക്കുകയോ മറ്റോ ചെയ്‌താല്‍ അവരെ കൂട്ടമായി ഒറ്റപ്പടുത്തുന്ന സംഭവങ്ങള്‍ എത്രയോ ഉണ്ടായിട്ടുണ്ട്. അതാണ് ടീമിന്റെ ഐക്യം. ടീം ഇന്ത്യ എന്നത് ഒരു വികാരമായി ജനങ്ങളിലേക്ക് മാറി.
എന്നാല്‍ ഐ.പി.എല്‍ വന്നതോടെ താരങ്ങളെല്ലാം വ്യക്തിപരമായി ലേലം ചെയ്യപ്പെട്ടു. ലേലക്കാരനായ വമ്പന്‍ മുതലാളിക്ക് നഷ്‌ടം വന്നാല്‍ വച്ചു പൊറുപ്പിക്കില്ല. അങ്ങനെ ടീം ഇന്ത്യ ടീം വ്യക്തികളായി. എല്ലാ ഐപിഎല്‍ മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങളാണ് കൂടുതലും കൊമ്പ് കോര്‍ക്കുന്നതും. ആദ്യം നമ്മുടെ ശ്രീശാന്തിനെ ഹര്‍ഭജന്‍ സിംഗ് കൈ വച്ചു.
പിന്നീട് ഒരു പരമ്പര തന്നെയുണ്ടായി. ഇതിനിടെ വിരാട് കോഗ്‌ലിയും ഗംഭീറുമായുള്ള അടിപിടി ബഹളവുമുണ്ടായി. ഇപ്പോള്‍ ഇന്ത്യക്കാര്‍ ഏറെ ബഹുമാനിക്കുന്ന നമ്മുടെ രാഹുല്‍ ദ്രാവിഡും ഗൗതം ഗംഭീറും തമ്മിലാണ് വഴക്ക്. സ്വതേ മിണ്ടാപ്രാണിയായ ദ്രാവിഡിനെ ഗംഭീര്‍ ചീത്ത വിളിച്ചു എന്ന ആരോപണമാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യക്കാര്‍ ഏറെ ഇഷ്‌ടപ്പെടുന്ന താരങ്ങളാണ് ഇവരെല്ലാം. കാശിന് വേണ്ടി ടീം ഇന്ത്യയെ അവര്‍ കീറിമുറിക്കുകയാണ്.
https://www.facebook.com/Malayalivartha