ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ധോണിക്കെതിരെ മത വികാരം വ്രണപ്പെടുത്തിയതിന് കേസ്

മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ കേസ്. ഏപ്രില്‍ ലക്കം ബിസിനസ് ടുഡെ മാഗസിന്റെ കവര്‍ ചിത്രത്തില്‍ ധോണി ഹിന്ദു ദൈവമായ വിഷ്‌ണുവിന്റെ വേഷത്തില്‍ ഷൂ ഉള്‍പ്പെടെയുള്ളവ കയ്യില്‍ പിടിച്ചു നിന്നു എന്നാണ് ആരോപണം. അഭിഭാഷകനായ ജയകുമാര്‍ ഹിര്‍മത്താണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റിയന്‍ മജിസ്‌ട്രേറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. ധോണി വിഷ്‌ണു രൂപത്തില്‍ നിന്ന് ഓരോ കയ്യിലും താന്‍ ബ്രാന്റ് അംബാസിഡറായ ഉല്‍പ്പന്നങ്ങളുടെ ചിത്രവുമടങ്ങുന്നതാണ് വിവാദമായ കവര്‍ ചിത്രം. മെയ് പന്ത്രണ്ടിനാണ് കോടതി പരാതിക്കാരന്റെ വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha