വിരാട് കോഹ്ലിക്ക് തുടര്‍ച്ചയായ മൂന്നാം തവണയും മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡന് പുരസ്കാരം; സ്മൃതി മന്ദാന മികച്ച വനിതാ താരം

ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് തുടര്‍ച്ചയായ മൂന്നാം തവണയും മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡന് പുരസ്കാരം. ഇന്ത്യയുടെ സ്മൃതി മന്ദാനയാണ് മികച്ച വനിതാ താരം. സ്മൃതി മന്ദാന ആദ്യമായാണ് വിസ്ഡന് പുരസ്കാരം സ്വന്തമാക്കുന്നത്.
പോയവര്‍ഷത്തെ മികച്ച അഞ്ച് താരങ്ങളുടെ പട്ടികയിലും കോഹ്ലി ഇടംപിടിച്ചു. ആദ്യമായാണ് കോഹ്ലി ഈ പട്ടികയില്‍ ഇടംനേടുന്നത്. ഇംഗ്ലീഷ് വനിതാ താരം ടമ്മി ബ്യൂമോണ്ട്, ഇംഗ്ലീഷ് യുവതാരം സാം കറണ്‍, ഇംഗ്ലീഷ് ബാറ്റ്സ്മാന് റോറി ബേണ്‍സ്, ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റന്‍ ജോസ് ബട്ലര് എന്നിവരാണ് മികച്ച അഞ്ച് പേരില്‍ മറ്റു പേരുകാര്‍. അഫ്ഗാന്റെ റാഷിദ് ഖാനാണ് മികച്ച ട്വന്റി 20 താരം. രണ്ടാംവട്ടമാണ് റാഷിദ് ഖാന് ഈ ബഹുമതിക്ക് അര്‍ഹനാകുന്നത്.
https://www.facebook.com/Malayalivartha