ഷാരൂഖിനെതിരായ വിലക്ക് പിന്‍വലിക്കണമെന്ന് രാജ് താക്കറെ

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഷാരൂഖ് ഖാന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെ ആവശ്യപ്പെട്ടു. സ്‌റ്റേഡിയത്തില്‍ നിന്ന് വിലക്കാന്‍ ഷാരൂഖ് കുറ്റവാളിയോ, തീവ്രവാദിയോ അല്ലെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനാണ് ഷാരൂഖിന് വിലക്കേര്‍പ്പെടുത്തിയത്.
ബോളിവുഡ് താരവും ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയുമായ ഷാരൂഖിന് കഴിഞ്ഞ വര്‍ഷം സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഉണ്ടായ കയ്യാങ്കളിയെ തുടര്‍ന്നാണ് അസോസിയേഷന്‍ അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്. വാങ്കഡെ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും ഇന്ന് ഏറ്റുമുട്ടാനിരിക്കെയാണ് രാജ് താക്കറെയുടെ അഭിപ്രായപ്രകടനം.
https://www.facebook.com/Malayalivartha