ഡല്‍ഹി പൊരുതി തോറ്റു: ക്യാപ്‌റ്റന്റെ മികവില്‍ ബാഗ്ലൂരിന് വിജയം

ആവേശം നിറഞ്ഞ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തകര്‍പ്പന്‍ വിജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 184 റണ്‍സിനെതിരെ നിശ്ചിത 20 ഓവറില്‍ 179 റണ്‍സ് നേടാനെ ഡല്‍ഹിക്ക് സാധിച്ചുള്ളു. ഒരു റണ്‍സ് അകലെ സെഞ്ച്വറി നഷ്ടപ്പെട്ട ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി(99)യുടേയും, 5 വിക്കറ്റ് പ്രകടനം കാഴ്‌ചവച്ച ജയദേവ് ഉനദ്‌കട്ടിന്റേയും പ്രകടനമാണ് ബാഗ്ലൂരിന് ജയം നേടിക്കൊടുത്തത്.
ഡല്‍ഹിക്ക് വേണ്ടി ഉന്‍മുക്ത് ചന്ദ്(41), ബെന്‍ റോഹ്‌റെര്‍(32) എന്നിവര്‍ മികച്ച പ്രകടനം നടത്തി. എന്നാല്‍ അവസാന ഓവറുകളില്‍ ഇര്‍ഫാന്‍ പഠാനും, മോണെ മോര്‍ക്കലും ഡല്‍ഹിക്ക് വിജയം നേടിക്കൊടുക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും മോര്‍ക്കല്‍ അവസാന ഓവറിലെ അഞ്ചാമത്തെ പന്തില്‍ പുറത്തായതോടെ ഡല്‍ഹിയുടെ വിജയ പ്രതീക്ഷ അസ്‌തമിച്ചു. അവസാന ഓവറില്‍ 19 റണ്‍സായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ നാല് പന്തിന്‍ 11 റണ്‍സ് പഠാന്‍-മോര്‍ക്കല്‍ സഖ്യം നേടിയിരുന്നു. ബാഗ്ലൂരിനുവേണ്ടി എബി ഡിവില്ലിയേഴ്‌സ് 32 ഉം, മോയസ് ഹെന്‍റിക്‌സ് 26 റണ്‍സും നേടിയിരുന്നു.
https://www.facebook.com/Malayalivartha