യുവിക്കെതിരെ പൂനെ വാരിയേഴ്‌സ്

പ്രതിസന്ധികളെ അതിജീവിച്ച് കളിക്കളത്തിലേക്ക് തിരിച്ചുവന്ന യുവരാജിനെ തള്ളിപ്പറഞ്ഞ് ഐ.പി.എല്‍ ടീം പൂനെ വാരിയേഴ്‌സ്. യുവരാജിന് ഇതുവരെ ഫോം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും, ഇനിയും പ്രതീക്ഷിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും പൂനെ ടീം പരിശീലകരില്‍ ഒരാളായ ഡിന്‍ ജോണ്‍സണ്‍ വ്യക്തമാക്കി.
ഈ സീസണില്‍ യുവരാജിന്റെ പ്രകടനം വളരെ മോശമായിരുന്നു. 10 കളികളില്‍ നിന്നായി വെറും 172 റണ്‍സാണ് യുവരാജിന് നേടാനായത്. 13 മല്‍സരങ്ങള്‍ കളിച്ച പൂനെക്ക് ആകെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. ഈ പശ്ചാത്തലത്തിലാണ് യുവിക്കെതിരെ ടീം രംഗത്തെത്തിയത്. എന്നാല്‍ ഈ വിഷയത്തില്‍ യുവരാജ് സിംഗിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha