ഐ.സി.സി ടെക്‌നിക്കല്‍ കമ്മിറ്റി നിയമനം: ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ബഹിഷ്‌കരിച്ചേക്കും

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ത്യ ബഹിഷ്‌കരിക്കാനൊരുങ്ങുന്നു. മുന്‍ ഇന്ത്യന്‍ സ്‌പിന്നറും,കമന്റേറ്ററുമായ എല്‍ ശിവരാമ കൃഷ്‌ണനെ ഐ.സി.സിയുടെ ടെക്‌നിക്കല്‍ കമ്മിറ്റിയില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണിത്. തങ്ങള്‍ക്ക് അനുകൂലമായി നടപടി ഉണ്ടായില്ലെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫി ബഹിഷ്‌കരിക്കുമെന്നാണ് ബി.സി.സി.ഐ വ്യക്തമാക്കിയിരിക്കുന്നത്
ഇംഗ്ലണ്ടിലെ വെയില്‍സില്‍ അടുത്തമാസമാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. ഐ.സി.സി ടെക്‌നിക്കല്‍ കമ്മിറ്റിയിലേക്ക് കളിക്കാരുടെ പ്രതിനിധിയെ മെയ് ആറിന് നടന്ന വോട്ടെടുപ്പിലൂടെ കണ്ടെത്തിയിരുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ താരം ടീം മേയാണ് വോട്ടെടുപ്പില്‍ വിജയിച്ചത്. എന്നാല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് രണ്ടാം വട്ടവും തെരെഞ്ഞെടുപ്പ് നടത്തി. ഇതില്‍ ശിവരാമകൃഷ്‌ണന്‍ ജയിച്ചിരുന്നു. പല രാജ്യങ്ങളും ഇന്ത്യന്‍ നിലപാടിനെതിരെ രംഗത്തു വരുകയും ഇത് ഐ.സി.സിയുടെ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഭീഷണി.
https://www.facebook.com/Malayalivartha