ചാമ്പ്യന്‍സ് ട്രോഫി: ദക്ഷിണാഫ്രിക്കന്‍ ടീമില്‍ സ്‌മിത്തിനു പകരം പീറ്റേഴ്‌സണ്

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഓപ്പണര്‍ ആല്‍വിറോ പീറ്റേഴ്‌സണെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ഓപ്പണര്‍ ഗ്രയിം സ്‌മിത്തിന് പകരമാണ് പീറ്റേഴ്‌സണ്‍ ടീമിലെത്തിയത്. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്‌ത്രക്രിയ ആവശ്യമായതിനാലാണ് സ്‌മിത്തിനെ ഒഴിവാക്കിയത്. ഇതോടെ ഹാഷിം ആംലയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള ദൗത്യം പീറ്റേഴ്‌സണ് ലഭിച്ചു. 2012 ജനുവരിക്ക് ശേഷം പീറ്റേഴ്‌സണ്‍ ആദ്യമായാണ് ഏകദിന ടീമില്‍ സ്ഥാനം പിടിക്കുന്നത്.
https://www.facebook.com/Malayalivartha