നീണ്ട ഏഴര മാസത്തെ ഇടവേളക്കുശേഷം ടീം ഇന്ത്യ വീണ്ടും ടെസ്റ്റ് മത്സരത്തിനിറങ്ങുന്നു

നീണ്ട ഏഴര മാസത്തെ ഇടവേളക്കുശേഷം ടീം ഇന്ത്യ വീണ്ടും ടെസ്റ്റ് മത്സരത്തിനിറങ്ങുന്നു. രണ്ടുവര്‍ഷം നീളുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസാണ് എതിരാളി. ട്വന്റി20, ഏകദിന പരമ്പരകളില്‍ സമ്പൂര്‍ണ ജയവുമായി തിളങ്ങിനില്‍ക്കുന്ന കോഹ്‌ലിപ്പട ടെസ്റ്റിലും വെന്നിക്കൊടി നാട്ടി ചാമ്പ്യന്‍ഷിപ്പിന് ഉജ്ജ്വല തുടക്കമിടാനുള്ള ശ്രമത്തിലാണ്.
ആദ്യ ടെസ്റ്റില്‍ ശതകം നേടിയാല്‍ നായകനായിരിക്കെ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ സ്വന്തമാക്കിയ നായകന്മാരുടെ പട്ടികയില്‍ റിക്കി പോണ്ടിങ്ങിനൊപ്പം (19) രണ്ടാം സ്ഥാനത്തെത്താന്‍ വിരാട് കോഹ്‌ലിക്കാകും. 
ഏകദിനത്തില്‍ രണ്ട് തുടര്‍ സെഞ്ച്വറികളടിച്ച നായകന്‍ മാരക ഫോമിലാണ്. 2002നുശേഷം വിന്‍ഡീസിനെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല. കരീബിയന്‍ മണ്ണില്‍ രണ്ടുവട്ടം ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ നായകനാകാന്‍ കൂടിയാണ് കോഹ്‌ലിയുടെ വരവ്. മത്സരം ഇന്ത്യന്‍ സമയം ഏഴുമണിക്ക് തുടങ്ങും. 
"
https://www.facebook.com/Malayalivartha
























