Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...


നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല: എവിടെയാണെന്ന് പറയണ്ടേ.... ഒളിച്ചുകളിക്കുകയാണ്: ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്: മുകേഷിനെ ട്രോളിയ രാഹുലിനെ തിരിച്ചടിച്ച് പഴയ പ്രസംഗം...


രാഹുൽ അത്യാഡംബര വില്ലയിൽ ഒളിവില്‍ കഴിയുമ്പോൾ രാഹുൽ ഈശ്വർ ജയിലിൽ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു: ഇന്ന് പുറത്തേയ്ക്ക് രാഹുൽ ഈശ്വർ എത്തിയാൽ ആ ട്വിസ്റ്റ്...


ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടം ജീവിക്കുന്നത് ആഡംബര സൗകര്യങ്ങളില്‍: രാഷ്ട്രീയ ബന്ധമുള്ള വനിത അഭിഭാഷക സഹായത്തിന്; രക്ഷപെടാനുള്ള വഴികൾ കണ്ടെത്തുന്നത് റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രമുഖർ: കീഴടങ്ങും മുമ്പ് രാഹുലിനെ പിടികൂടാൻ അന്വേഷണ സംഘത്തിന്റെ നീക്കം...


സങ്കടക്കാഴ്ചയായി... ‌തിരുവനന്തപുരത്ത് ഇരുചക്രവാഹനം കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

ഇന്ത്യ ബാറ്റിങ് നിര ശക്തിപ്പെടുത്തുന്നു; സ്പിന്‍ ഓള്‍റൗണ്ടര്‍മാരെ തിരയുന്ന ടീമില്‍ നിന്നും 'കുല്‍-ചാ' സഖ്യം പുറത്ത്

16 SEPTEMBER 2019 01:04 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ മാനേജ്‌മെന്റ് ട്വന്റി20 ലോകകപ്പ് മുന്‍നിര്‍ത്തി ടീമില്‍ വലിയ അഴിച്ചുപണികളാണ് നടത്തുന്നത്. ഒരു മല്‍സരത്തിലെ മികച്ച പ്രകടനം കൊണ്ട് ദീര്‍ഘകാലം ടീമില്‍ ഇരിപ്പുറപ്പിക്കാമെന്ന പഴയ രീതിയൊന്നും ഇപ്പോള്‍ നടപ്പില്ല. കളിച്ചില്ലെങ്കില്‍ ടീമിനു പുറത്ത് എന്നതാണ് അവസ്ഥ.

ടീമിലെ തുടര്‍ച്ചയായ അസാന്നിധ്യം കൊണ്ട് ശ്രദ്ധ നേടുന്ന രണ്ടു പേരുണ്ട്. 'കുല്‍-ചാ' എന്ന പേരില്‍ ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ മുഖമായി മാറിയ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍നിന്നാണ് ഇരുവരും ആദ്യം പുറത്തായത്. പകരമെത്തിയത് രാഹുല്‍ ചഹാര്‍, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടന്‍ സുന്ദര്‍ തുടങ്ങിയ താരതമ്യേന പുതുമുഖങ്ങള്‍. ഇവര്‍ക്കൊപ്പം രവീന്ദ്ര ജഡേജയെന്ന പരിചയ സമ്പന്നനുമുണ്ട്.

കോലിപ്പടയുടെ സ്പിന്‍ മുഖമായിരുന്ന 'കുല്‍-ചാ' സഖ്യത്തെ തഴയാന്‍ സിലക്ടര്‍മാരെ പ്രേരിപ്പിച്ചത് എന്തായിരിക്കും? രണ്ടു കാരണങ്ങളാണ് ഇതിനു വഴിയൊരുക്കിയത്. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ഇരുവര്‍ക്കും അത്രകണ്ട് ശോഭിക്കാനായില്ല എന്നതായിരുന്നു അതില്‍ പ്രധാനം. ഒപ്പം, ബാറ്റിങ്ങിലെ ചില പോരായ്മകളും ഇരുവരുടെയും ടീമിലെ സ്ഥാനത്തെ ബാധിച്ചു. മധ്യനിരയില്‍ ഇന്ത്യ നേരിട്ട പ്രശ്‌നങ്ങളും ഇരുവരുടെയും ടീമിലെ സ്ഥാനത്തിനു ഭീഷണിയായെന്നു സാരം. ലോകകപ്പില്‍ മധ്യനിര ശക്തിപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അത്യാവശ്യം ബാറ്റു ചെയ്യാന്‍ കൂടി കഴിയുന്ന സ്പിന്‍-ഓള്‍റൗണ്ടര്‍മാരുടെ പ്രാധാന്യം ഇന്ത്യ തിരിച്ചറിയുന്നത്. സ്പിന്നിനെ കാര്യമായി തുണയ്ക്കാത്ത വിദേശ പിച്ചുകളില്‍ ഇത്തരം താരങ്ങളാണ് കൂടുതല്‍ നല്ലത് എന്നതിന് ലോകകപ്പില്‍ രവീന്ദ്ര ജഡേജയുടെ പ്രകടനം തന്നെ ഏറ്റവും മികച്ച ഉദാഹരണം.

ബാറ്റിങ്ങിന്റെ കാര്യത്തില്‍ തീര്‍ത്തും 'ദരിദ്രരായ' കുല്‍ദീപിന്റെയും ചഹലിന്റെയും സ്ഥാനത്തേക്ക് ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഉയര്‍ന്നു വരുന്നത് അങ്ങനെയാണ്. ഇവര്‍ക്കൊപ്പം ടീമില്‍ ഇടംതേടി രവീന്ദ്ര ജഡേജയെന്ന പോരാളിയുമുണ്ട്. ശ്രദ്ധിച്ചാലറിയാം, ട്വന്റി20ക്ക് ഏറ്റവും അനുയോജ്യമായ ബിഗ് ഹിറ്റുകള്‍ക്ക് കെല്‍പ്പുള്ള താരങ്ങളാണ് ഇവരെല്ലാം തന്നെ. ക്രുനാല്‍ പാണ്ഡ്യയും വാഷിങ്ടന്‍ സുന്ദറുമെല്ലാം ഇക്കാര്യം പലകുറി അടിവരയിട്ട് ഉറപ്പിച്ചിട്ടുള്ളതാണ്. അത്ര മികച്ച ബാറ്റ്‌സ്മാനല്ലെങ്കിലും ചഹല്‍, കുല്‍ദീപ് എന്നിവരേക്കാള്‍ ബാറ്റിങ്ങിന്റെ കാര്യത്തില്‍ ബഹുദൂരം മുന്നിലാണ് ചഹാറും.

ലോകത്തുള്ള മറ്റെല്ലാ ടീമുകള്‍ക്കും ഒന്‍പതും പത്തും നമ്പര്‍ വരെ നീളുന്ന ശക്തമായ ബാറ്റിങ് ലൈനപ്പുണ്ടെങ്കില്‍ നമുക്കും അതുതന്നെ ആയിക്കൂടെ?' - ഈ ചോദ്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടേതാണ്. കുല്‍ദീപ് യാദവ്, ചെഹല്‍ എന്നിവരെ പുറത്തിരുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ്, ബാറ്റിങ് നിരയെ ശക്തിപ്പെടുത്താനെന്ന് കോലി ന്യായം പറഞ്ഞത്.

'പുതിയ താരങ്ങളെ പരീക്ഷിക്കാന്‍ അതും (ബാറ്റിങ് ശക്തിപ്പെടുത്തല്‍) ഒരു കാരണമാണ്. മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കരുത്തുകാട്ടിയ യുവതാരങ്ങള്‍ക്ക് അവസരം ഉറപ്പാക്കാനും ഇതു വഴിയൊരുക്കും. ലോകകപ്പിനു മുന്‍പ് ഏറ്റവും സന്തുലിതമായ ടീമിനെ കണ്ടെത്തുകയാണ് പ്രധാനം. അതിന് എപ്പോഴും ഒരേ താരങ്ങളെ തന്നെ കളിപ്പിക്കാനാകില്ല' - കോലി പറഞ്ഞു.'ചില ഘട്ടങ്ങളില്‍ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ഒരു ഘട്ടത്തില്‍ അശ്വിന്‍, ജഡേജ എന്നിവര്‍ക്കു പകരം കുല്‍ദീപിനെയും ചെഹലിനെയും കൊണ്ടുവന്നതും ആദ്യം ആരാധകര്‍ക്കു സുഖിച്ചിരുന്നില്ല. ടീം തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ എന്തു തീരുമാനം കൈക്കൊണ്ടാലും അത് അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനായി സന്തുലിതമായ ടീമിനെ ഒരുക്കുന്നതിനു മാത്രമാണ്. ബാറ്റിങ്ങിന്റെ കാര്യത്തില്‍ ടീമിനു കൂടുതല്‍ കരുത്തുപകരുന്ന താരങ്ങളെയാണ് ഇപ്പോള്‍ ആവശ്യം' - കോലി ചൂണ്ടിക്കാട്ടി.

പേസ് ബോളര്‍മാരില്‍ പ്രധാനിയായ ജസ്പ്രീത് ബുമ്ര ഉള്‍പ്പെടെയുള്ളവര്‍ ബാറ്റിങ്ങിന്റെ കാര്യത്തില്‍ ഒട്ടും മികവുള്ളവരല്ല എന്നതും ബാറ്റിങ് അറിയാവുന്ന സ്പിന്നര്‍മാരെ തിരയാന്‍ കാരണമാണ്. ഭുവനേശ്വര്‍ കുമാറും ദീപക് ചഹാറും ഉള്‍പ്പെടെയുള്ളവര്‍ അത്യാവശ്യം ബാറ്റു ചെയ്യുമെങ്കിലും എപ്പോഴും വിശ്വസിക്കാവുന്നവരല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ മികച്ച സ്‌ട്രോക് പ്ലേയ്ക്കു കെല്‍പ്പുള്ള സ്പിന്‍-ഓള്‍റൗണ്ടര്‍മാര്‍ രാജ്യത്ത് സുലഭമായതിനാല്‍ ആ തരത്തില്‍ സന്തുലിതമായ ടീമിനെ വാര്‍ത്തെടുക്കാനാണ് ശ്രമമെന്നു വ്യക്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാവേറാകാൻ വനിതകൾക്ക് ട്രെയിനിങ് ; ഫീസ് 500 രൂപ... സംസാരം ഭര്‍ത്താവിനോട് മാത്രം... ഞെട്ടിക്കുന്ന വാർത്ത ‘ജെയ്ഷെ സ്ത്രീകള്‍ നമുക്കിടയിലും  (1 hour ago)

ദേശീയപാത തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍  (1 hour ago)

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു  (2 hours ago)

പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്നില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു  (2 hours ago)

ഭാഗ്യദേവത വിളിച്ചിട്ടും ഫോൺ എടുത്തില്ല!! big ടിക്കറ്റിൽ ഇന്ത്യക്കാരന് 57 കോടിയിലേറെ സമ്മാനം ടിക്കറ്റ് എടുത്തത് സഹപ്രവർത്തകന്റെ നിർബന്ധത്തിൽ  (2 hours ago)

കോളടിച്ച് പ്രവാസികൾ ബോട്ടിം ആപ് വഴി പണം കൊയ്യാം ഒമാൻ റിയാൽ കുതിച്ചുയർന്നു .. ബഹ്റൈനും കുവൈത്തും ഒപ്പം !!  (2 hours ago)

ഷാംപൂ കുപ്പിയിൽ ഒളിപ്പിച്ചത്!! യാത്രക്കാരനെ തൂക്കിയെടുത്ത് കസ്റ്റംസ് ..ഖത്തറിലേക്ക് കടത്താൻ ശ്രമിച്ചു..തൂങ്ങി പിന്നിൽ വൻ സംഘം  (3 hours ago)

പ്രവാസികൾ പിടിയിൽ താമസ വിലാസ രേഖ തിരുത്തി മൂന്നംഗ സംഘം കുവൈത്തിൽ അറസ്റ്റിൽ  (3 hours ago)

സ്വന്തം വിവാഹസല്‍ക്കാരത്തിന് വീഡിയോ കോളിലൂടെ പങ്കെടുത്ത് നവദമ്പതികള്‍  (3 hours ago)

ശബരിമലയില്‍ ഇനി കേരള സദ്യയൊരുക്കുമെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനം  (4 hours ago)

വേണു ഗോപാലകൃഷ്ണനെതിരെയുള്ള ലൈംഗികപീഡന പരാതി മദ്ധ്യസ്ഥതയിലൂടെ തീര്‍ത്തുകൂടെയെന്ന് സുപ്രീംകോടതി  (4 hours ago)

കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു  (4 hours ago)

നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...  (4 hours ago)

അപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി...  (4 hours ago)

Malayali Vartha Recommends