Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ബിസിസിഐ നോട്ടിസിനെ തുടര്‍ന്ന് ദിനേഷ് കാര്‍ത്തിക്ക് നിരുപാധികം മാപ്പു പറഞ്ഞു

17 SEPTEMBER 2019 02:29 PM IST
മലയാളി വാര്‍ത്ത

കരീബിയന്‍ പ്രീമിയര്‍ ലീഗ് (സിപിഎല്‍) മല്‍സരം കാണാന്‍ പോയത് ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്കിന് പുലിവാലായി. മുന്‍കൂര്‍ അനുമതി വാങ്ങാതെ സ്വകാര്യ ട്വന്റി20 ലീഗ് മല്‍സരം കാണാന്‍ പോയതിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) കാര്‍ത്തിക്കിന് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. ബിസിസിഐയുമായുള്ള കരാര്‍ റദ്ദാക്കാതിരിക്കാന്‍ എന്തു ന്യായമാണുള്ളതെന്ന് വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ മല്‍സരം കാണാന്‍ കാര്‍ത്തിക് വിന്‍ഡീസില്‍ പോയിരുന്നു. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ജഴ്‌സിയുമണിഞ്ഞ് ഡ്രസിങ് റൂമിലിരുന്ന് കളി കണ്ടതിനെ തുടര്‍ന്നാണ് ബിസിസിഐ താരത്തിന് നോട്ടിസ് അയച്ചത്.

ബിസിസിഐയുമായി കരാറുള്ള താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ പങ്കെടുക്കുന്നതിനും അവരുമായി സഹകരിക്കുന്നതിനും വിലക്കുണ്ട്. മല്‍സരം കാണാന്‍ പോകണമെങ്കില്‍ പോലും ബിസിസിഐയുടെ അനുവാദം വേണമെന്നാണ് കരാര്‍ വ്യവസ്ഥ. ഇതു ലംഘിച്ചതാണ് താരത്തിന് തിരിച്ചടിയായത്.

ഇന്ത്യയ്ക്കായി 26 ടെസ്റ്റുകളും 94 ഏകദിനങ്ങളും കളിച്ചിട്ടുള്ള കാര്‍ത്തിക്, ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ടീമിലും അംഗമായിരുന്നു. എന്നാല്‍, സംഭവിച്ചുപോയ പിഴവിന് കാര്‍ത്തിക് നിരുപാധികം മാപ്പിരന്നു. അതിനാല്‍ താരത്തിനെതിരെ നടപടി വേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. കാര്‍ത്തിക്കിന്റെ ക്ഷമാപണം ബോര്‍ഡ് സ്വീകരിച്ചതായും ഈ സംഭവം അടഞ്ഞ അധ്യായമാണെന്നും ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമസ്ഥരാണ് സിപിഎല്ലിലെ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെയും ഉടമസ്ഥര്‍. കൊല്‍ക്കത്ത ക്യാപ്റ്റനായ കാര്‍ത്തിക്, ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് മല്‍സരം കാണാന്‍ വിന്‍ഡീസില്‍ പോയത്. പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ ക്ഷണപ്രകാരമാണ് വിന്‍ഡീസിലേക്കു പോയതെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ട്രിന്‍ബാഗോ ജഴ്‌സിയണിഞ്ഞ് കളി കണ്ടതെന്നും കാര്‍ത്തിക് ബോര്‍ഡിനു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends