ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍ ആരെന്നറിയാമോ ? വിവിഎസ് ലക്ഷ്മണ്‍ പറയുന്നത് ഇദ്ദേഹമെന്നാ

ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍ ആരെന്നറിയാമോ ? അനില്‍ കുംബ്ലെ ആണെന്ന് വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു. തനിക്കൊപ്പം കളിച്ചവർ ഏറ്റവും മികച്ച മാച്ച് വിന്നര്‍ എന്ന് പറയാവുന്നത് കുംബ്ലെ ആണെന്നും ലക്ഷ്മണ്‍ പറയുകയുണ്ടായി.
ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബിക്കായി കളിക്കുമ്പോഴായിരുന്നു കുംബ്ലെയെ ആദ്യമായി താൻ നേരിട്ടതെന്നും അന്ന് തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ പന്ത് പാഡില്‍ തട്ടിയ ശബ്ദം എനിക്കിപ്പോഴും മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന് തൊട്ടു മുമ്പത്തെ പന്ത് ബാക് ഫൂട്ടില്‍ ഞാന്‍ നല്ല രീതിയില്‍ കളിച്ചിരുന്നു. എന്നാല്‍ കുംബ്ലെയുടെ അടുത്ത പന്ത് കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ എന്റെ പാഡില്‍ കൊള്ളുകയായിരുന്നെന്നും ലക്ഷ്മണ്‍ അയവിറക്കി.
https://www.facebook.com/Malayalivartha
























