Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

6 പന്ത് എറിഞ്ഞു, സ്വന്തമാക്കിയത് 5 വിക്കറ്റ്; രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങളില്‍ ഹാട്രിക് നേടുന്ന ആദ്യ ബോളറായി അഭിമന്യു മിഥുന്‍

29 NOVEMBER 2019 05:47 PM IST
മലയാളി വാര്‍ത്ത

ഒരു ഓവറില്‍ രണ്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് നേടിയത് അഞ്ച് വിക്കറ്റ്! ഏറെക്കുറെ അസാധ്യമായി കരുതപ്പെടുന്ന ഉജ്വല നേട്ടത്തിലേക്ക് പന്തെറിഞ്ഞ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ കര്‍ണാടകയുടെ അഭിമന്യു മിഥുന്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിയില്‍ ശ്രദ്ധാകേന്ദ്രമായി.

ഹരിയാനയ്‌ക്കെതിരെയുള്ള മല്‍സരത്തിലാണ് കര്‍ണാടകയ്ക്കുവേണ്ടി ഹാട്രിക് സഹിതം മുപ്പതുകാരനായ അഭിമന്യു മിഥുന്റെ അസാമാന്യ പ്രകടനം. 20-ാം ഓവറിലെ ആദ്യ നാലു പന്തില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ കണ്ടെത്തിയ മിഥുന്‍, ഒരു പന്തിന്റെ ഇടവേളയ്ക്കുശേഷം അഞ്ചാം വിക്കറ്റും സ്വന്തമാക്കി. മത്സരത്തിലാകെ നാല് ഓവര്‍ ബോള്‍ ചെയ്ത മിഥുന്‍ നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റ് നേടിയത്!

കര്‍ണാടക പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട ഒത്തുകളി വിവാദത്തില്‍ പൊലീസ് മിഥുനെ ചോദ്യം ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സൂറത്തിലെ ലാല്‍ഭായ് കോണ്‍ട്രാക്ടര്‍ സ്റ്റേഡിയത്തില്‍ റെക്കോര്‍ഡ് പ്രകടനവുമായി താരം കളംപിടിച്ചത്.

ഇതോടെ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ട്വന്റി20 മത്സരങ്ങളില്‍ ഹാട്രിക് നേട്ടമെന്ന അതുല്യ റെക്കോര്‍ഡ് മിഥുന് സ്വന്തം. 2009-ല്‍ ഉത്തര്‍ പ്രദേശിനെതിരെ രഞ്ജി ട്രോഫിയിലാണ് മിഥുന്‍ ആദ്യമായി ഹാട്രിക് നേടിയത്. ഈ വര്‍ഷം വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ രണ്ടാം ഹാട്രിക്. ഇപ്പോഴിതാ ഹരിയാനയ്‌ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ മറ്റൊരു ഹാട്രിക്!

ഇതോടെ രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങളില്‍ ഹാട്രിക് നേടുന്ന ആദ്യ ബോളറുമായി മിഥുന്‍. ഇന്ത്യയ്ക്കായി നാല് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.


നാടകീയമായ ആ ഓവറിലെ സംഭവവികാസങ്ങളെ ഇങ്ങനെ ചുരുക്കാം:

1-ാം പന്ത്: 33 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 61 റണ്‍സുമായി ഹരിയാന സ്‌കോര്‍ 200 കടത്താനുറച്ച് ക്രീസില്‍ നിന്ന ഹിമാന്‍ഷു റാണയുടേതായിരുന്നു ആദ്യ ഊഴം. എന്നാല്‍ മിഥുന്റെ വേഗം കുറഞ്ഞ ഷോര്‍ട് ബോള്‍ റാണയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. പന്ത് ഡീപ് മിഡ്വിക്കറ്റില്‍ മായങ്ക് അഗര്‍വാളിന്റെ കൈകളില്‍. സ്‌കോര്‍ നാലിന് 192 റണ്‍സ്.

2-ാം പന്ത്: ഓഫ്‌സൈഡിനു പുറത്ത് ഇക്കുറി ലെങ്ത് ഡെലിവറിയില്‍ ബാറ്റുവച്ച തെവാട്ടിയയ്ക്കു പിഴച്ചു. റാണയ്‌ക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായ രാഹുല്‍ തെവാട്ടിയ ലോങ് ഓഫില്‍ നേരെ കരുണ്‍ നായരുടെ കൈകളില്‍. 20 പന്തില്‍ ആറു ഫോറുകള്‍ സഹിതം 32 റണ്‍സുമായി മിഥുന് മടക്കം.

3-ാം പന്ത്: സുമിത് കുമാറിനായിരുന്നു മിഥുന് ഹാട്രിക് വിക്കറ്റ് സമ്മാനിക്കാനുള്ള 'നിയോഗം'. സ്ലോ ബോളുമായി വീണ്ടും മിഥുന്റെ മറ്റൊരു പരീക്ഷണം. സ്വീപ് ഷോട്ടിനുള്ള സുമിത് കുമാറിന്റെ ശ്രമം ബാക്വേര്‍ഡ് സ്‌ക്വയര്‍ ലെഗ്ഗില്‍ റോഹന്‍ കദത്തിന്റെ കൈകളില്‍. സുമിത് ഗോള്‍ഡന്‍ ഡക്ക്. മിഥുന് 'ഗോള്‍ഡന്‍ ഹാട്രിക്'.

4-ാം പന്ത്: ഹാട്രിക് നേട്ടത്തോടെ മിഥുന്റെ വിക്കറ്റ് വേട്ട കഴിഞ്ഞെന്ന് കരുതിയവരെ ഞെട്ടിച്ചാണ് നാലാം പന്തിലും താരം ആഞ്ഞടിച്ചത്. ഇക്കുറി ഇരയായത് ഇന്ത്യന്‍ ജഴ്‌സിയില്‍ ഒട്ടേറെ മത്സരങ്ങള്‍ കളിച്ചിട്ടുള്ള അമിത് മിശ്ര. വീണ്ടുമൊരു സ്ലോ ഷോര്‍ട്ട് ബോളിലാണ് മിഥുന്‍ നാലാം ഇരയെ കണ്ടെത്തിയത്. പന്തിലേക്ക് ഫ്‌ലാറ്റായി ബാറ്റുവീശിയ മിശ്ര എക്‌സ്ട്രാ കവറില്‍ കൃഷ്ണപ്പ ഗൗതത്തിന്റെ കൈകളില്‍. മിശ്രയും ഗോള്‍ഡന്‍ ഡക്ക്. മിഥുന് നാലു പന്തില്‍ നാല് വിക്കറ്റ്.

5-ാം പന്ത്: ആദ്യ പന്ത് വൈഡായി. ഹരിയായ്ക്ക് ഒരു റണ്‍. പിന്നാലെ മിഥുന്‍ ഓഫ്‌സൈഡിനു പുറത്തെറിഞ്ഞ പന്ത് ജിതേഷ് സറോഹ ഡീപ് കവറിലേക്ക് തട്ടിയിട്ടു. ഹരിയാനയ്ക്ക് ഒരു റണ്‍ കൂടി. 19.5 ഓവറില്‍ ഏഴിന് 194 റണ്‍സ്.

6-ാം പന്ത്: അദ്ഭുതങ്ങള്‍ അവസാനിച്ചിരുന്നില്ല. ഓവറിലെ അവസാന പന്തിലും വിക്കറ്റ് കണ്ടെത്തി മിഥുന്റെ മറ്റൊരു അവതാരം. ഇക്കുറി ഇരയായത് ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചിട്ടുള്ള മറ്റൊരു ഹരിയാന താരം ജയന്ത് യാദവ്. സ്റ്റംപിനു നേരെ എത്തിയ സ്ലോ ബോളില്‍ ബാറ്റുവച്ച ജയന്ത് യാദവ് കെ.എല്‍. രാഹുലിന്റെ കൈകളില്‍! മിഥുന് ആറു പന്തില്‍ അഞ്ചു വിക്കറ്റ്. റെക്കോര്‍ഡ്......!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (10 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (10 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (10 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (10 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (11 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (11 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (11 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (11 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (11 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (11 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (12 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (12 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (12 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (12 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (12 hours ago)

Malayali Vartha Recommends