Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റണ്ണനുവദിക്കാതി രുന്ന അമ്പയറുടെ തീരുമാനത്തിനെതിരേ അപ്പീലുമായി പഞ്ചാബ്

22 SEPTEMBER 2020 07:57 AM IST
മലയാളി വാര്‍ത്ത

ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഷോര്‍ട്ട് റണ്ണെന്നാരോപിച്ച് അമ്പയര്‍ നിതിന്‍ മേനോന്‍ റണ്‍ നിഷേധിച്ചതിനെതിരേ കിങ്സ് ഇലവന്‍ പഞ്ചാബ് ടീം മാച്ച് റഫറിക്ക് അപ്പീല്‍ നല്‍കി. ഒരു റണ്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ ജയിക്കേണ്ടിയിരുന്ന മത്സരമാണ് അമ്പയറുടെ തെറ്റായ തീരുമാനം മൂലം കിങ്സ് ഇലവന്‍ തോറ്റത്. ലഭിക്കേണ്ടിയിരുന്ന റണ്‍ ലഭിക്കാതിരുന്നതോടെ മത്സരം ടൈ ആയി.

ഐ.പി.എല്‍. പോലുള്ള ലോകോത്തര ടൂര്‍ണമെന്റില്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നു കിങ്സ് ഇലവന്‍ പഞ്ചാബ് സി.ഇ.ഒ. സതീഷ് മേനോന്‍ പറഞ്ഞു. പഞ്ചാബ് ഇന്നിംഗ്‌സിലെ 19-ാം ഓവറിലെ മൂന്നാം പന്തിലാണു സംഭവം. ഇത്തരം തെറ്റുകള്‍ ടീമിന്റെ പ്ലേ ഓഫ് സാധ്യതകളെ ബാധിച്ചേക്കുമെന്നും സതീഷ് മേനോന്‍ പറഞ്ഞു.

ബാറ്റ് ചെയ്ത് മായങ്ക് അഗര്‍വാളും ക്രിസ് ജോര്‍ദാനും മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ട് ക്രീസിലുണ്ടായിരുന്നു. പന്ത് അടിച്ചകറ്റി ഇരുവരും ചേര്‍ന്ന് ഡബിള്‍ പൂര്‍ത്തിയാക്കിയെങ്കിലും ആദ്യത്തെ റണ്ണിനായി ഓടിയ ജോര്‍ദാന്‍ ബാറ്റ് ക്രീസില്‍ കുത്തിയില്ലെന്നു കാട്ടി അമ്പയര്‍ റണ്‍ ഷോര്‍ട്ട് വിധിക്കുകയായിരുന്നു.എന്നാല്‍ റീപ്ലേകളില്‍ ബാറ്റ് ക്രീസില്‍ കുത്തിയതു വ്യക്തമായിരുന്നു. എന്നാല്‍ പിന്നീട് മത്സരം സൂപ്പര്‍ ഓവറിലേക്കു പോകുകയും മത്സരം കിങ്സ് ഇലവന്‍ പഞ്ചാബ് കൈവിടുകയും ചെയ്തു.

ടെക്നോളജി കൊണ്ടുവന്നിട്ടും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ എന്താണു ഗുണം എന്ന് കിങ്സ് ഇലവന്‍ സഹ ഉടമ പ്രീതി സിന്റയും ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (25 minutes ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (29 minutes ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (53 minutes ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (1 hour ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (1 hour ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (1 hour ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (2 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (2 hours ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (12 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (12 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (12 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (12 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (12 hours ago)

Malayali Vartha Recommends