Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..


അത്ഭുതകരമായ രക്ഷപ്പെടൽ, പുതിയ അവസരങ്ങൾ: ഈ രാശിക്കാർക്ക് ഇന്ന് നല്ല സമയം

ഐപിഎല്‍: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 49 റണ്‍സിന്റെ തിളക്കമാര്‍ന്ന വിജയം

24 SEPTEMBER 2020 05:46 AM IST
മലയാളി വാര്‍ത്ത

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സ്് ഈ ഐപിഎല്ലിലെ അവരുടെ ആദ്യജയം സ്വന്തമാക്കി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ നടന്ന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 49 റണ്‍സിന്റെ തിളക്കമാര്‍ന്ന വിജയം. മുംബൈ ഉയര്‍ത്തിയ 196 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മുമ്പില്‍ നിന്നു നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിക്കരുത്തിലാണ് മുംബൈ 2020 ഐപിഎല്ലിലെ ആദ്യ ജയം സ്വന്തമാക്കിയത്.

ടോസ് നേടിയ കൊല്‍ക്കത്ത മുംബൈയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. ആദ്യ മത്സരത്തില്‍ 33 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്റന്‍ ഡികോക്കിന് രണ്ടാം ഓവറില്‍ 1 റണ്‍സ് മാത്രമെടുത്ത് പുറത്തായി. ശിവം മാവിയുടെ പന്തില്‍ നിഖില്‍ നായികിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. പതിയെ താളം കണ്ടെത്തുന്ന പതിവ് രീതി ആവര്‍ത്തിച്ച രോഹിത് സിക്‌സുകള്‍ പറത്തിത്തുടങ്ങിയതോടെ മുംബൈയുടെ ആശങ്കയൊഴിഞ്ഞു.

സൂര്യകുമാര്‍ യാദവ്് മറുവശത്ത് ആറ് ഫോറും ഒരു സിക്‌സും നേടി കളം നിറഞ്ഞതോടെ 5.1 ഓവറില്‍ മുംബൈ 50 റണ്‍സ് പിന്നിട്ടു. അര്‍ധ സെഞ്ചുറിക്കു തൊട്ടുമുന്‍പ് (47 റണ്‍സ്) സൂര്യകുമാര്‍ യാദവ് റണ്‍ഔട്ടായി. 13 പന്തില്‍ 21 റണ്‍സെടുത്ത സൗരഭ് തിവാരി സുനില്‍ നരെയ്‌ന്റെ പന്തില്‍ പാറ്റ് കമ്മിന്‍സിന് ക്യാച്ച് നല്‍കി മടങ്ങി. എങ്കിലും 39 പന്തുകളില്‍നിന്നും അര്‍ധസെഞ്ചുറി നേടി മുന്നേറിയ രോഹിത് ശര്‍മ മുംബൈയെ മികച്ച സ്‌കോറിലേക്കു നയിച്ചു. ആറ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 54 പന്തില്‍ 80 റണ്‍സെടുത്ത രോഹിത് ശിവം മാവിയുടെ പന്തില്‍ ക്യാച്ച് നല്‍കിയാണ് പുറത്തായത്.

ഐപിഎല്ലില്‍ ഒരു ടീമിനെതിരെ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും ഐപിഎല്ലില്‍ 200 സിക്‌സുകളെന്ന നേട്ടവും അബുദാബിയില്‍ രോഹിതിന്റെ പേരിലായി. കൊല്‍ക്കത്തയ്‌ക്കെതിരെ 904 റണ്‍സാണ് രോഹിത് ഇതുവരെ നേടിയത്. വമ്പനടികള്‍ ലക്ഷ്യമിട്ടെത്തിയ ഹാര്‍ദിക് പാണ്ഡ്യ നിരാശപ്പെടുത്തി. 19-ാം ഓവറില്‍ ഹിറ്റ് വിക്കറ്റായി താരം മടങ്ങി. 13 പന്തില്‍ 18 റണ്‍സാണ് പാണ്ഡ്യയുടെ സമ്പാദ്യം. ഏഴ് പന്തില്‍ 13 റണ്‍സുമായി കീറണ്‍പൊള്ളാര്‍ഡും മൂന്ന് പന്തില്‍ ഒരു റണ്ണുമായി ക്രുനാല്‍ പാണ്ഡ്യയും പുറത്താകാതെ നിന്നു.

കൊല്‍ക്കത്തയ്ക്കായി യുവതാരം ശിവം മാവി രണ്ട് വിക്കറ്റ് വീഴ്ത്തി. സുനില്‍ നരെയ്‌നും റസ്സലും ഓരോ വിക്കറ്റും സ്വന്തമാക്കി. 3 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത മലയാളി താരം സന്ദീപ് വാരിയര്‍ക്ക് വിക്കറ്റൊന്നും കിട്ടിയില്ല.

മികച്ച ബാറ്റിങ് പ്രകടനം നടത്തുമെന്നു കരുതിയ കൊല്‍ക്കത്ത പ്രവചനങ്ങളെല്ലാം തെറ്റിച്ചു. റണ്‍സ് വിട്ടുകൊടുക്കാതെയും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയും മുംബൈ ബോളര്‍മാര്‍ കളിയുടെ നിയന്ത്രണം പിടിച്ചെടുത്തു. കൊല്‍ക്കത്ത യുവതാരം ശുഭ്മാന്‍ ഗില്‍ സ്‌കോര്‍ 14-ല്‍ നില്‍ക്കെ പുറത്താകുകയായിരുന്നു. ഏഴ് റണ്‍സ് മാത്രം നേടിയ താരത്തെ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ പൊള്ളാര്‍ഡ് ക്യാച്ചെടുത്താണ് പുറത്താക്കിയത്. ഒന്‍പത് റണ്‍സ് മാത്രം നേടി സുനില്‍ നരെയ്‌നും മടങ്ങി.

പിന്നീട് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കും നിതീഷ് റാണയും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. 23 പന്തില്‍ 30 റണ്‍സെടുത്ത കാര്‍ത്തിക്ക് ചാഹറിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആകുകയായിരുന്നു. 24 റണ്‍സെടുത്ത നിതീഷ് റാണയെ പൊള്ളാര്‍ഡിന്റെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ ക്യാച്ചെടുത്താണു മടക്കിയത്. നിലയുറപ്പിക്കാന്‍ ശ്രമിച്ച ഒയിന്‍ മോര്‍ഗനും ആന്ദ്രെ റസ്സലും ചേര്‍ന്ന് കൊല്‍ക്കത്ത സ്‌കോര്‍ 100 കടത്തി. തൊട്ടു പിന്നാലെ ബുമ്രയുടെ പന്തില്‍ ബോള്‍ഡായി റസ്സലും പുറത്ത്. 11 പന്തില്‍ 11 റണ്‍സാണ് റസ്സലിന്റെ സമ്പാദ്യം. 16-ാം ഓവറില്‍ മോര്‍ഗനെ പുറത്താക്കി ബുമ്ര രണ്ടാം വിക്കറ്റും സ്വന്തമാക്കി. യുവതാരം നിഖില്‍ നായിക് ഒരു റണ്ണാണ് ആകെ നേടിയത്.

പാറ്റ് കമ്മിന്‍സ് അവസാന ഓവറുകളില്‍ സിക്‌സറുകള്‍ പറത്തി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും 33 റണ്‍സില്‍ അവസാനിച്ചു താരത്തിന്റെ പോരാട്ടം. 12 പന്തില്‍ നാല് സിക്‌സും 1 ഫോറുമാണ് താരം നേടിയത്. 10 പന്തില്‍ ഒന്‍പത് റണ്‍സെടുത്ത ശിവം മാവിയെ ക്വിന്റന്‍ ഡികോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കി. ട്രെന്റ് ബോള്‍ട്ട്, ജെയിംസ് പാറ്റിന്‍സന്‍, ജസ്പ്രീത് ബുമ്ര, രാഹുല്‍ ചാഹര്‍ എന്നിവര്‍ മുംബൈയ്ക്കായി രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. പൊള്ളാര്‍ഡ് ഒരു വിക്കറ്റും നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും..  (9 minutes ago)

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആള്‍താമസമില്ലാത്ത രണ്ട് വീടുകളില്‍ മോഷണശ്രം  (8 hours ago)

വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പളനിയില്‍ പിടിയില്‍  (8 hours ago)

വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ അടിപിടി  (8 hours ago)

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കൈക്കലാക്കി യുവതി  (8 hours ago)

ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയണമെന്ന് ശശി തരൂര്‍ എം.പി  (8 hours ago)

പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി ഗണേഷ് കുമാര്‍  (8 hours ago)

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി..  (9 hours ago)

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളികളായ മൂന്നു കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

CBIയെ ഇറക്കടോ വിജയാ, സതീശന് വേണ്ടി നെഞ്ച് വിരിച്ച് രാഹുലിറങ്ങി...!!! ലീഡർ സതീശനെ പേടിച്ച് പിണറായി..! കത്തിച്ച് മാങ്കൂട്ടം  (9 hours ago)

ശോഭാ ജിയും ലേഖാജിയും തലസ്ഥാനത്തിറങ്ങും..! Giant Killers കാടിളക്കി വരുന്നു 11-ന് ഷാ തലസ്ഥാനത്ത്..!  (9 hours ago)

കന്റോൺമെന്റ് ഹൗസിൽ കയറി മുഖ്യൻ സതീശന്റെ കാലിൽ വീഴാൻ പിണറായി കേസ് നിലനിൽക്കില്ല മോനെ ...!  (9 hours ago)

വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ ഇനി മത്സരത്തിനില്ല: മത്സരിക്കുന്നെങ്കില്‍ വട്ടിയൂര്‍ക്കാവോ തൃശൂരോ വേണമെന്ന് കെ സുരേന്ദ്രന്‍  (10 hours ago)

പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്  (10 hours ago)

ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ശക്തി പ്രകടിപ്പിച്ച് ഉത്തരകൊറിയ  (10 hours ago)

Malayali Vartha Recommends