Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

ഇത്തവണയും മാറ്റമില്ല; ഐ.പി.എല്ലിന്റെ ഒരു കോണില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍; റണ്‍വേട്ടയില്‍ ഒന്നാമത് എത്തിട്ടും ഓറഞ്ച് ക്യാപ് ലഭിക്കാത്ത ഡൂപ്ലെസി; ദക്ഷിണാഫ്രിക്കന്‍ താരങ്ങളും ഓസ്ട്രലിയന്‍ കോച്ചുകളുമായി ഐ.പി.എല്‍ ടീമുകള്‍

24 SEPTEMBER 2020 12:44 PM IST
മലയാളി വാര്‍ത്ത

ഐ.പി.എല്ലില്‍ എന്നും ഒരു കോണില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുണ്ടായിരുന്നു. 2020ലെ ഐ.പി.എല്ലിന്റെ തുടക്കത്തിലെ കാണാന്‍ സാധിക്കുന്നത് ഇതു തന്നെയാണ്. ആദ്യ മത്സരത്തില്‍ മൂന്ന് വിക്കെടുത്ത് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ലുങ്കി എങ്കിഡിനും തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികളോടെ റണ്‍വേട്ടയില്‍ ഒന്നാമതാണ് ഫാഫ് ഡൂപ്ലെസിയുമാണ് ചെന്നൈയുടെ നട്ടെല്ലായ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ പഞ്ചാബ്- ഡല്‍ഹി പോരാട്ടത്തില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് നേടിയ റബാഡ സൂപ്പര്‍ ഓപ്പറില്‍ വിട്ടു നല്‍കിയത് രണ്ട് റണ്‍സ് മാത്രമാണ്. ലോക ക്രിക്കറ്റില്‍ തന്നെ ഒരു സൂപ്പര്‍ ഓപ്പറില്‍ ഒരു ബൗളര്‍ വിട്ടു നല്‍കുന്ന ഏറ്റവും കുറഞ്ഞ റണ്‍സാണിത്. ഡല്‍ഹിയുടെ വിജയത്തിന് നിര്‍ണായക പങ്ക് വഹിച്ചത് ഈ ദക്ഷിണാഫ്രിക്കന്‍ താരമായിരുന്നു. ബാംഗ്ലൂര്‍-ഹൈദബാദ് മത്സരത്തില്‍ സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സ് നേടിയ അതിവേഗ അര്‍ധസെഞ്ചുറി ബംഗ്ലൂരിനെ വിജയിത്തിലെത്തിച്ചു. ഇതെല്ലാം ഈ സീസണിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ അവരുടെ ഐ.പി.എല്ലിലെ സാന്നിധ്യം തുടക്കത്തിലെ തന്നെ വിളിച്ചറിയുകയാണ്.

ഇത് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ ഐ.പി.എല്‍ ടീമുകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ മാനേജ്‌മെന്റിന് കഴിയില്ലന്ന് തെളിയിക്കുന്നതാണ്. അതെ സമയം നാലാം മത്സരത്തില്‍ ഡേവിഡ് മില്ലര്‍ തന്റെ രാജസ്ഥാന്‍ അരങ്ങേറ്റത്തില്‍ ഒരു പന്ത് പോലും നേരിടാതെ റണ്ണൗട്ടായിരുന്നു. എങ്കിഡിയില്‍ നിന്ന് തുടര്‍ച്ചയായി നാല് പന്തില്‍ ജോഫ്ര ആര്‍ച്ചര്‍ സിക്‌സറുകള്‍ പറത്തി, അതില്‍ രണ്ടെണ്ണം നോബോളും. ഡു പ്ലെസിസ് തന്റെ 37 പന്തില്‍ 72 ല്‍ ഏഴ് സിക്‌സറുകള്‍ അടിച്ചെങ്കിലും ആദ്യ 19 പന്തില്‍ 20 റണ്‍സ്മാത്രമാണ് നേടിയത്. കാരണം വിജയിക്കുന്നതിനേക്കാള്‍ നെറ്റ് റണ്‍ നിരക്കിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇങ്ങനെയുള്ള ചെറിയ പിഴവുകള്‍ മാറ്റി നിര്‍ത്തിയാന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തന്നെയാണ് അവരുടെ ടീമുകളുടെ നട്ടെല്ല്.

ഇത്തവണത്തെ ഐ.പി.എല്‍ 11 ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് വിവിധ ടീമുകള്‍ക്ക് വേണ്ടി മത്സരിക്കുന്നത്. അതെ സമയം 2012 ലെ ഐ.പി.എല്‍ 18 ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പങ്കെടുത്തിയിരുന്നു. 2009 യിലും 2015യിലും 16 പേരും 2010 യിലും 2016 യിലും 15 പേരും ഐ.പി.എല്‍ ടീമുകളുടെ ഭാഗമായി. മറ്റു രാജ്യങ്ങളിലെ താരങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഐ.പി.എല്ലില്‍ പങ്കെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് കൂടുതലാണെന്ന് മനസലിലാക്കാന്‍ സാധിക്കും. താരങ്ങള്‍ കൂടുതല്‍ ഐ.പി.എല്‍ എത്തുന്നത് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്നാണെങ്കിലും വിദേശ കോച്ചുകളുടെ എണ്ണത്തില്‍ ഓസ്‌ട്രേലിയയാണ് മുന്നില്‍. പിന്നാലെ ന്യൂസിലാന്‍ഡ് കോച്ചുകളുടെ എണ്ണവും ഐ.പി.എല്ലില്‍ കൂടുകയാണ്. എന്നാല്‍ താരങ്ങളെ വാങ്ങുമ്പോള്‍ ടീം മാനേജ്‌മെന്റുകള്‍ക്ക് താല്‍പര്യം ദക്ഷിണാഫ്രിക്കന്‍ താരങ്ങളോടായിരുന്നു. അതിന് കാരണം ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ മികവു തന്നെയാണ്.

അതേ സമയം ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികളോടെ ചെന്നൈയുടെ ഫാഫ് ഡൂപ്ലെസി റണ്‍വേട്ടയില്‍ ഒന്നാമതാണ്. എന്നാല്‍ ഇന്നലെ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ഡൂപ്ലെസിക്ക് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് സമ്മാനിച്ചിരുന്നില്ല. ഇത് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു. രണ്ട് മത്സരങ്ങളില്‍ നിന്ന് 160.49 സ്ട്രക്ക് റേറ്റില്‍ ഡൂപ്ലെസി 130 റണ്‍സ് നേടി ഒന്നാമതെത്തിയത്. എന്നാല്‍ ഇന്നലെ ഡൂപ്ലെസിക്ക് ഓറഞ്ച് ക്യാപ്പും സാം കറന് പര്‍പ്പിള്‍ ക്യാപ്പും സമ്മാനിക്കാതിരുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഐപിഎല്‍ ചട്ടമനുസരിച്ച് ടൂര്‍ണമെന്റില്‍ എല്ലാ ടീമുകളും ഓരോ മത്സരമെങ്കിലും കളിച്ചാല്‍ മാത്രമെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും സമ്മാനിക്കു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (44 minutes ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (51 minutes ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (1 hour ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (1 hour ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (1 hour ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (2 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (3 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (3 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (3 hours ago)

ഒരേസമയം ആറ് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി യുവാവും ആറ് ഭാര്യമാരും  (3 hours ago)

ഭീകരര്‍ വാങ്ങിയ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി  (4 hours ago)

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം  (4 hours ago)

ഹോക്കൈഡോ ദ്വീപില്‍ ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന്റെ കാറിന് നേരെ ആക്രമണം  (4 hours ago)

KERALA POLICE കേസ് തെളിയിക്കാന്‍ വെറും 4 മണിക്കൂര്‍  (4 hours ago)

DELHI നിർണായക വിവരം ലഭിച്ചെന്ന് NIA  (4 hours ago)

Malayali Vartha Recommends