ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് ജയം

ഐപിഎല്ലില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ ഡല്‍ഹിക്കായുള്ളൂ. 46 പന്തില്‍ 74 റണ്‍സെടുത്ത് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോററായ മിച്ചല്‍ ഹെന്റിക്വസ് ആണ് കളിയിലെ കേമന്‍. സ്‌കോര്‍: ഹൈദരാബാദ് 163/4 (20); ഡല്‍ഹി 157/4 (20).
ഡല്‍ഹിക്കായി ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് (31 പന്തില്‍ 50) അര്‍ധസെഞ്ച്വറി നേടി. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ ശേഷം അപരാചിതമായ അഞ്ചാം വിക്കറ്റില്‍ 91 റണ്‍സെടുത്ത കേദാര്‍ ജാദവും (34 പന്തില്‍ 63*) സൗരഭ് തിവാരിയും (25 പന്തില്‍ 26) രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha