ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14-ാം സീസണിലെ ആദ്യമത്സരത്തില്‍ തന്നെ റെക്കോര്‍ഡുമായി ബാംഗ്ലൂര്‍ താരം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14-ാം സീസണിലെ ആദ്യമത്സരത്തില്‍ തന്നെ റെക്കോര്‍ഡുമായി ബാംഗ്ലൂര്‍ താരം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഹര്‍ഷല്‍ പട്ടേലാണ് ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
മുംബൈയ്ക്കെതിരെ അഞ്ചു വിക്കറ്റെടുത്ത ആദ്യ ബൗളര്‍ എന്ന റെക്കോര്‍ഡാണ് ഹര്ഷന് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ, ഇഷാന് കിഷന്, ക്രുനാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, മാര്‍ക്കോ ജെന്സണ് തുടങ്ങിയവരുടെ വിക്കറ്റാണ് ഹര്ഷന് സ്വന്തമാക്കിയത്. ഹര്‍ഷാലിന്റെ ഈ വിക്കറ്റ് നേട്ടം ബാംഗ്ലൂരിന്റെ ഇന്നലത്തെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ചിരുന്നു.
നാലോവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത താരം തന്നെയാണ് മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്. ഈ അഞ്ചു വിക്കറ്റുകളില്‍ മൂന്നും പട്ടേല്‍ സ്വന്തമാക്കിയത് അവസാന ഓവറിലായിരുന്നു.
ഹര്‍ഷലിന്റെ ഏറ്റവും മികച്ച ട്വന്റി 20 ബൗളിങ് പ്രകടനമായിരുന്നു ഇന്നലെ മുംബൈയ്ക്കെതിരെ നടന്നത്. മുംബൈ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം വെച്ചിറങ്ങിയ ബാംഗ്ലൂര്‍ രണ്ട് വിക്കറ്റിനാണ് മുംബൈയെ തകര്‍ത്തത്.
"
https://www.facebook.com/Malayalivartha