10 റണ്‍സിന് വിജയം കൈപ്പിടിയിലൊതുക്കി മുംബൈ ഇന്ത്യന്‍സ്; 152 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് നേടാനായത് 142 റണ്‍സ് മാത്രം
ഐപിഎല്‍ 14ആം സീസണിലെ അഞ്ചാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുംബയോട് പൊരുതിത്തോറ്റു. ആവേശം നിറഞ്ഞമത്സരത്തില്‍ 10 റണ്‍സിനാണ് മുംബയ് ഇന്ത്യന്‍സ് വിജയം കൈപ്പിടിയിലൊതുക്കിയത്. മുംബയ് ഉയര്‍ത്തിയ 152 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്തയുടെ ബാറ്റിംഗ് നിരയ്ക്ക് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് മാത്രമേ നേടാനായുളളു. 47 ബോളില്‍ 57 റണ്‍സെടുത്ത നിതീഷ് റാണയാണ് കൊല്‍ക്കത്ത ബാറ്റിംഗ് നിരയിലെ ടോപ്പ് സ്കോറര്‍. മുംബയ്ക്ക് വേണ്ടി രാഹുല്‍ ചഹാര്‍ നാലുവിക്കറ്റ് നേടിയപ്പോള്‍ ട്രെന്റ് ബൗള്‍ട്ട് രണ്ട് വിക്കറ്റും ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും നേടി.
https://www.facebook.com/Malayalivartha