റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ രണ്ടാം ജയം; സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത് ആറു റണ്‍സിന്
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ രണ്ടാം ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആറു റണ്‍സിന് ആര്‍സിബി പരാജയപ്പെടുത്തി. 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ 143 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.
അര്‍ധസെഞ്ചുറിയുമായി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും (54) മനീഷ് പാണ്ഡയും (38) ഹൈദരാബാദിനായി പൊരുതിയെങ്കിലും കോഹ്ലിയും സംഘവും പിടിച്ചുകെട്ടി. ഹൈദരാബാദ് നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല.
രണ്ട് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഷഹബാസ് അഹമ്മദും നാല് ഓവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ പിഴുത മുഹമ്മദ് സിറാജുമാണ് കളി ആര്‍സിബിക്ക് അനുകൂലമാക്കിയത്. നേരത്തെ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെലിന്റെയും (59) ക്യാപ്റ്റന്‍ വിരാട് കോഹ്ലി (33)യുടേയും മികവിലാണ് ആര്‍സിബി ഭേദപ്പെട്ട സ്കോര്‍ നേടിയത്.
https://www.facebook.com/Malayalivartha