ഐ.പി.എല്‍ ആരാധകർക്ക് സന്തോഷ വാർത്ത; കൊവിഡ് കാരണം നിറുത്തിവെച്ച സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്താന്‍ സാധ്യത

കൊവിഡ് കാരണം നിറുത്തിവയ്ക്കേണ്ടിവന്ന ഐ.പി.എല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ വരുന്ന സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടത്താന്‍ സാധ്യത. ഒരാഴ്ചയ്ക്കകം ബി.സി.സി.ഐ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനംഅറിയിക്കും. 31 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഇനി ശേഷിക്കുന്നത്. കഴിഞ്ഞ സീസണ്‍ ഐ.പി.എല്ലിന് വേദിയായത് യു.എ.ഇയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്ബരയ്ക്ക് ശേഷം ഐ.പി.എല്ലിന്റെ ബാക്കി നടത്താനാണ് ബി.സി.സി.ഐയുടെ പദ്ധതി. ഇപ്പോടത്തെ ഷെഡ്യൂള്‍ പ്രകാരം സെപ്തംബര്‍ 14നാണ് ഇംഗ്ളണ്ടുമായുള്ള അവസാനടെസ്റ്റ് അവസാനിക്കേണ്ടത്. തുടങ്ങുന്നത്. എന്നാല്‍ മൂന്നാം ടെസ്റ്റിനും നാലാം ടെസ്റ്റിനും ഇടയിലെ ഒമ്ബത് ദിവസത്തെ ഇടവേള നാല് ദിവസമായി കുറച്ചാല്‍ ബി.സി.സി.ഐയ്ക്ക് അഞ്ച് ദിവസം അധികം ലഭിക്കും. ഇക്കാര്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചാല്‍ ഐ.പി.എല്‍ നടത്താന്‍ ബി.സി.സി.ഐക്ക് സാധിക്കും.
ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ക്ക് യു.എ.ഇയിലേക്ക് എത്തി ക്വാറന്റൈനില്‍ കഴിയേണ്ട ദിവസങ്ങള്‍ കഴിച്ചേ മത്സരങ്ങള്‍ നടത്താന്‍ പറ്റൂ. അഞ്ച് ദിവസം നോക്കൗട്ട് മത്സരങ്ങള്‍ക്കായും മാറ്റിവെയ്ക്കണം. ശനിയും ഞായറും മറ്റുചില ദിവസങ്ങളിലും രണ്ട് മത്സരങ്ങള്‍ വീതം സംഘടിപ്പിക്കേണ്ടതായും വരും.
https://www.facebook.com/Malayalivartha






















