Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

'എല്ലാം തികഞ്ഞ മാന്യന്‍മാരെ നോക്കിയിരുന്നാല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് 15 വര്‍ഷം കഴിഞ്ഞാലും ക്യാപ്റ്റനാക്കാന്‍ ആളെ ലഭിക്കുമെന്ന് തോന്നുന്നില്ല'; ക്രിക്കറ്റ് ഓസ്ട്രേലിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്

24 NOVEMBER 2021 07:51 PM IST
മലയാളി വാര്‍ത്ത

എല്ലാം തികഞ്ഞ മാന്യന്‍മാരെ നോക്കിയിരുന്നാല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് അടുത്ത കാലത്തൊന്നും ക്യാപ്റ്റനെ കിട്ടില്ലെന്ന് തുറന്നടിച്ച്‌ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ആഷസിന് മുന്‍പ് ഓസീസ് ടീമിന് പുതിയ നായകനെ കണ്ടെത്താന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ശ്രമങ്ങള്‍ തുടരവെയാണ് ക്ലാര്‍ക്ക് നയം വ്യക്തമാക്കിയത്.

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങളും നഗ്‌ന ചിത്രങ്ങളും അയച്ച സംഭവത്തില്‍ ടിം പെയ്ന്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് രംഗത്തെത്തിയത്.

ടിം പെയ്‌ന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പരാജയപ്പെട്ടെന്ന് ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി. 'ഇക്കാര്യത്തില്‍ കളിക്കാരനു പിന്തുണ നല്‍കാത്തതെന്താണ്? ഒരു തെറ്റും ചെയ്യാത്തവരെ കാത്തിരുന്നാല്‍ 15 വര്‍ഷം കഴിഞ്ഞാലും ക്യാപ്റ്റനാക്കാന്‍ ആളെ ലഭിക്കുമെന്ന് തോന്നുന്നില്ല'- ക്ലാര്‍ക്ക് പറഞ്ഞു.

പണ്ട് പോണ്ടിങ്ങ് പബ്ബില്‍ മദ്യപിച്ച്‌ ഇടിയുണ്ടാക്കിയ സംഭവവും ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി. 'ഞാന്‍ ക്യാപ്റ്റന്‍സി കൈയാളിയ സമയത്തേക്കോ അതും കടന്ന് റിക്കി പോണ്ടിങ്ങിന്റെ കാലത്തേക്കോ തിരിച്ചുപോയിനോക്കൂ. പോണ്ടിങ്ങ് പബ്ബില്‍ മദ്യപിച്ച്‌ വഴക്കുണ്ടാക്കി. അതുകൊണ്ട് അദ്ദേഹത്തിന് ക്യാപ്റ്റന്‍സി നല്‍കുമായിരുന്നില്ലേ? പോണ്ടിങ്ങ് ഒരു മാതൃകയാണ്. ക്രിക്കറ്റിന്റെ ഉന്നതമായ തലത്തില്‍ കളിക്കുമ്ബോള്‍ സമയത്തിനും പരിചയസമ്ബത്തിനും പകത്വയ്ക്കും വലിയ പങ്കുണ്ടെന്നും ക്യാപ്റ്റന്‍സി എങ്ങനെ ഒരാളെ മാറ്റിമറിക്കുമെന്നും അദ്ദേഹം നിങ്ങള്‍ക്ക് തെളിയിച്ചുതന്നു'- ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (6 minutes ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (5 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (5 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (5 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (5 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (6 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (7 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (7 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (13 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (13 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (13 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (13 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (13 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (13 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (13 hours ago)

Malayali Vartha Recommends