ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ടോസ് ജയിച്ച ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുത്തു.... ആദ്യ വിക്കറ്റ് നഷ്ടമായി, മായങ്ക് അഗര്‍വാള്‍ പുറത്ത്

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ടോസ് ജയിച്ച ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യര്‍ അരങ്ങേറ്റം കുറിയ്ക്കും. മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമാണ് ബൗളിങ് നിരയെ നയിക്കുക.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പകരം ചോദിക്കുകയെന്ന ദൗത്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. രാഹുല്‍ ദ്രാവിഡ് കോച്ചായ ശേഷമുള്ള ആദ്യ ടെസ്റ്റാണിത്.
ബാറ്റിങ് നിരയില്‍ രഹാനെ, ചേതേശ്വര്‍ പുജാര, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ മാത്രമാണ് 10 ടെസ്റ്റില്‍ കൂടുതല്‍ കളിച്ചിട്ടുള്ളത്. മായങ്ക്, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ഓപ്പണ്‍ ചെയ്യും. സ്ഥിരം ഓപ്പണര്‍മാര്‍ തിരിച്ചെത്തിയാല്‍ പരിഗണിക്കപ്പെടണമെങ്കില്‍ ഇവര്‍ക്ക് മികച്ചപ്രകടനം കൂടിയേ തീരൂ. രഹാനെക്ക് ഈ സീസണില്‍ 11 ടെസ്റ്റുകളില്‍നിന്ന് 19 ശരാശരി മാത്രമേയുള്ളൂ.
കരിയര്‍ രക്ഷിച്ചെടുക്കുക എന്ന വെല്ലുവിളിയാണ് ക്യാപ്റ്റന് മുന്നിലുള്ളത്. പേസര്‍മാരില്‍ ഉമേഷ് യാദവ് ഉറപ്പായും കളിക്കും. രണ്ടാമത്തെ പേസറാവാന്‍ ഇഷാന്ത് ശര്‍മയ്ക്ക് മുഹമ്മദ് സിറാജില്‍നിന്ന് വെല്ലുവിളിയുണ്ട്. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവര്‍ക്കൊപ്പം അക്‌സര്‍ പട്ടേലും ഇടംപിടിച്ചേക്കാം.
അതേസമയം ആദ്യ വിക്കറ്റ് നഷ്ടമായി, മായങ്ക് അഗര്‍വാള്‍ പുറത്ത്.
കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തിലുള്ള ന്യൂസീലന്‍ഡ് ടീം ശക്തമായ നിരയെയാണ് അണിനിരത്തുന്നത്.
https://www.facebook.com/Malayalivartha


























