Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ഇന്ത്യ - ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ്; മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറി തിളക്കത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; നാല് വിക്കറ്റ് നഷ്ടത്തില്‍ 221 റൺസ്

03 DECEMBER 2021 07:15 PM IST
മലയാളി വാര്‍ത്ത

ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ന്യൂസിലാന്റിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം കളി നിര്‍ത്തുബോള്‍ ആതിഥേയര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 221 എന്ന നിലയിലാണ്. മായങ്ക് അഗര്‍വാളിന്റെ മികവുറ്റ സെഞ്ചറിയാണ് പ്രഥമ ദിനത്തിലെ മുഖ്യ ആകര്‍ഷണം. മായങ്ക് പുറത്താവാതെ 120 റണ്‍സെടുത്തു. 246 പന്തുകള്‍ നേരിട്ട അഗര്‍വാള്‍ നാല് സിക്‌സറും 14 ബൗണ്ടറികളും അടിച്ചു. ആദ്യ ദിനത്തില്‍ വീണ എല്ലാ വിക്കറ്റും നേടിയത് കിവീസിന്റെ ഇടതുകൈയ്യന്‍ ലെഗ് സ്പിന്നര്‍ അജാസ് യൂനസ് പട്ടേല്‍ ആണ്.

മൈതാനത്തെ നനവ് കാരണം മത്സരം വൈകിയാണ് തുടങ്ങിയത്. അത്‌കൊണ്ട് വെളളിയാഴ്ച 70ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്‌ക്കും വിധമാണ് ഇന്ത്യയുടെ തുടക്കം. ഓപ്പണിങ് കൂട്ടുകെട്ടില്‍ ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് 80 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ശുഭ്മാന്‍ ഗില്‍(44) ആണ് ആദ്യം പുറത്തായത്. പട്ടേലിന്റെ പന്തില്‍ ടെയ്‌ലര്‍ പിടിച്ച്‌ ഗില്ലിനെ പുറത്താക്കുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ മായങ്കിന് കൂട്ടായെത്തിയ ചേതേശ്വര്‍ പൂജാര അക്കൗണ്ട് തുറക്കും മുമ്ബ് പുറത്തായി. വെറും അഞ്ച് പന്തുകള്‍ മാത്രമാണ് പൂജാര നേരിട്ടത്. അജാസ് യൂനസ് പട്ടേലിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. തുടര്‍ന്ന് വന്ന വിരാട് കോഹ്ലിയ്‌ക്കും പൂജാരയുടെ ഗതി തന്നെയായിരുന്നു. നാല് പന്തുകള്‍ മാത്രം നേരിട്ട കോഹ്ലിയെയും പട്ടേല്‍ റണ്ണെടുക്കും മുമ്ബേ വിക്കറ്റിനു മുന്നില്‍ കുടുക്കി പവലിയനിലേക്ക് അയച്ചു. തുടര്‍ച്ചയായി മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ തകര്‍ച്ചയെ നേരിട്ട ഘട്ടത്തിലാണ് ശ്രേയസ് അയ്യര്‍ ക്രീസിലെത്തിയത്. മായങ്കിനൊപ്പം നിലയുറപ്പിച്ച അയ്യര്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഇന്ത്യയുടെ സ്‌കോര്‍ 160ല്‍ നില്‍ക്കെ ശ്രേയസ് അയ്യര്‍(18) പുറത്തായി. ശ്രേയസ് അയ്യരെ പട്ടേലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ പിടിച്ച്‌ പുറത്താക്കി. പിന്നീട് എത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹ(25) പുറത്താകാതെ മായങ്ക് അഗര്‍വാളിനൊപ്പം ക്രീസിലുണ്ട്. പരിക്കേറ്റ കിവീസിന്റെ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ് പകരം ടോം ലാത്തമാണ് ടീമിനെ നയിച്ചത്. ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതിനാല്‍ ഇരു ടീമുകള്‍ക്കും രണ്ടാം ടെസ്റ്റ് നിര്‍ണായകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (3 minutes ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (5 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (5 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (5 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (5 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (6 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (7 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (7 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (13 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (13 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (13 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (13 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (13 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (13 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (13 hours ago)

Malayali Vartha Recommends