ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി... 9 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം

മഴമൂലം 40 ഓവറാക്കി വെട്ടിച്ചുരുക്കിയ ഒന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ ഇന്ത്യയുടെ ദാരുണതോല്‍വി. 9 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 249. ഇന്ത്യ 40 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ്.
മലയാളി താരം സഞ്ജു സാംസണ്‍ 63 പന്തില്‍നിന്ന് 86 റണ്‍സ് നേടി. 63 പന്തില്‍ 75 റണ്‍സുമായി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഹെന്റിച് ക്ലാസന്‍ 65 പന്തില്‍ 74 റണ്‍സോടെയും പുറത്താകാതെ നിന്നു. ഒരു ഘട്ടത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക്, പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ക്ലാസന്‍ – മില്ലര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത സെഞ്ചറി കൂട്ടുകെട്ടാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ ബോര്‍ഡില്‍ എത്തിച്ചത് 106 പന്തില്‍ 139 റണ്‍സാണ്.
63 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതമാണ് മില്ലര്‍ 75 റണ്‍സെടുത്തത്. 65 പന്തുകള്‍ നേരിട്ട ക്ലാസന്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 74 റണ്‍സുമെടുത്തു. ഓപ്പണര്‍ ക്വിന്റന്‍ ഡികോക്ക് 54 പന്തില്‍ അഞ്ച് ഫോറുകളോടെ 48 റണ്‍സെടുത്ത് പുറത്തായി. ജന്നേമന്‍ മലാന്‍ !42 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 22 റണ്‍സെടുത്തു. അതേസമയം, ക്യാപ്റ്റന്‍ ടെംബ ബാവുമ (12 പന്തില്‍ എട്ട്), എയ്ഡന്‍ മര്‍ക്രം (0) എന്നിവര്‍ നിരാശപ്പെടുത്തി.
ഇന്ത്യയ്ക്കായി എട്ട് ഓവറില്‍ ഒരു മെയ്ഡന്‍ സഹിതം 35 റണ്‍സ് നേടി രണ്ടു വിക്കറ്റ് വീഴ്ത്തിയ ശാര്‍ദൂല്‍ ഠാക്കൂറിന്റെ പ്രകടനം ശ്രദ്ധേയമായി. കുല്‍ദീപ് യാദവ് എട്ട് ഓവറില്‍ 39 റണ്‍സ് നേടി ഒരു വിക്കറ്റെടുത്തു. രവി ബിഷ്‌ണോയ് ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും എട്ട് ഓവറില്‍ നേടിയത് 69 റണ്‍സ്. മുഹമ്മദ് സിറാജ് എട്ട് ഓവറില്‍ 49 റണ്‍സും ആവേശ് ഖാന്‍ എട്ട് ഓവറില്‍ 51 റണ്‍സും നേടി.
https://www.facebook.com/Malayalivartha