ഇംഗ്ലണ്ട് വനിതകളുമായുള്ള ഏക ക്രിക്കറ്റ് ടെസ്റ്റില്‍ സമ്പൂര്‍ണ ആധിപത്യം നേടി ഹര്‍മന്‍പ്രീത് കൗറും സംഘവും

ഇംഗ്ലണ്ട് വനിതകളുമായുള്ള ഏക ക്രിക്കറ്റ് ടെസ്റ്റില്‍ സമ്പൂര്‍ണ ആധിപത്യം നേടി ഹര്‍മന്‍പ്രീത് കൗറും സംഘവും . രണ്ടാംദിനം ഇംഗ്ലണ്ടിനെ 136 റണ്ണിന് തൂത്തെറിഞ്ഞ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്ണെടുത്തു.
മൂന്ന് ദിനം ശേഷിക്കെ 478 റണ്ണിന്റെ കൂറ്റന്‍ ലീഡായി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 428നാണ് അവസാനിച്ചത്. സ്പിന്നര്‍മാര്‍ ആധിപത്യം കാട്ടിയപ്പോള്‍ രണ്ടാംദിനം 19 വിക്കറ്റാണ് കടപുഴകിയത്. സ്പിന്നര്‍ ദീപ്തി ശര്‍മയായിരുന്നു താരം. 5.3 ഓവറില്‍ വെറും ഏഴ് റണ്‍ വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് ഇരുപത്താറുകാരി നേടിയത്.
ഒന്നാം ഇന്നിങ്‌സില്‍ 67 റണ്ണും സ്വന്തമാക്കിയിരുന്നു.410/7 എന്ന നിലയില്‍ രണ്ടാംദിനം കളിയാരംഭിച്ച ഇന്ത്യക്ക് 18 റണ്‍ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. തലേദിന സ്‌കോറിനോട് ഏഴ് റണ്‍മാത്രം ചേര്‍ത്ത് ദീപ്തി മടങ്ങിയോടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തു.
അതേസമയം ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ രണ്ട് വിക്കറ്റ് 28 റണ്ണിന് വീണു. എന്നാല്‍, നാത് സ്‌കീവര്‍ ബ്രുന്റും ടാമ്മി ബ്യൂമോണ്ടും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പക്ഷേ, ബ്യൂമോണ്ടിനെ (10) പൂജ വസ്ത്രാക്കര്‍ റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടങ്ങി. സ്‌കീവര്‍ ബ്രുന്റ് (59) മാത്രം പിടിച്ചുനിന്നു. ഒടുവില്‍ സ്‌നെഹ് റാണ ബൗള്‍ഡാക്കുകയായിരുന്നു. അവസാന ഏഴ് വിക്കറ്റ് 28 റണ്ണിനാണ് നഷ്ടമായത്. ദീപ്തിയുടെ പന്തുകള്‍ക്കുമുന്നില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. വാലറ്റത്ത് അഞ്ചുപേര്‍ക്ക് രണ്ടക്കം കാണാനായില്ല.സ്‌നെഹ് റാണ രണ്ട് വിക്കറ്റ് നേടി. രേണുക സിങ്ങും പൂജയും ഓരോ വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി ഓപ്പണര്‍മാരായ ഷെഫാലി വര്‍മയും (33) സ്മൃതി മന്ദാനയും (26) അതിവേഗ തുടക്കമാണ് നല്‍കിയത്.
https://www.facebook.com/Malayalivartha






















