രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് ആദ്യമായി എസ്ഡി കോളേജ് മൈതാനം വേദിയാകും.... കേരളം നാളെ ഉത്തര്‍പ്രദേശിനെ നേരിടും
രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് ആദ്യമായി എസ്ഡി കോളേജ് മൈതാനം വേദിയാകും.... കേരളം നാളെ ഉത്തര്‍പ്രദേശിനെ നേരിടും.നാലുദിവസത്തെ കളി രാവിലെ 9.30ന് ആരംഭിക്കും.
ബിസിസിഐയുടെ ആദ്യ വനിതാ ക്യുറേറ്ററായ ജെസീന്ത കല്യാണിന്റെ നേതൃത്വത്തിലാണ് പിച്ചൊരുക്കുന്നത്. ഇരുടീമുകളും പരിശീലനത്തിനിറങ്ങി. കേരള ടീമിനൊപ്പം ക്യാപ്റ്റന്‍ സഞ്ജു സാംസണ് ഉണ്ടായിരുന്നില്ല.
സഞ്ജു ഇന്നെത്തും. ഉത്തര്‍പ്രദേശിന്റെ പ്രധാനതാരങ്ങളായ റിങ്കുസിങ്, പ്രിയം ഗാര്‍ഗ്, കാര്‍ത്തിക് ത്യാഗി അടക്കമുള്ളവര്‍ പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ കുല്‍ദീപ് യാദവ് വിട്ടുനിന്നു.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) കീഴിലെ മികച്ച മൈതാനങ്ങളിലൊന്നാണ് ആലപ്പുഴ എസ്ഡി കോളേജിലുള്ളത്. രാജ്യാന്തര നിലവാരത്തിലാണ് പിച്ചും ഔട്ട്ഫീല്‍ഡും തയ്യാറാക്കിയിരിക്കുന്നത്. ഒമ്പത് പിച്ചുകളുണ്ട്.
2008 മുതല്‍ കെസിഎയാണ് ഗ്രൗണ്ട് പരിപാലിക്കുന്നത്. 2015 ജൂണില്‍ അഞ്ച് ടര്‍ഫ് വിക്കറ്റുകളുള്ള ഫസ്റ്റ്ക്ലാസ് മൈതാനമായി ഉയര്‍ത്തി. മൂന്നരക്കോടി രൂപ ചെലവിട്ടായിരുന്നു നിര്‍മാണം. കെസിഎയും കോളേജ് മാനേജ്മെന്റും ഒപ്പിട്ട ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സൗജന്യമായി മൈതാനം വിട്ടുകൊടുത്തത്.
"
https://www.facebook.com/Malayalivartha