Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും... മലയാളിതാരം സഞ്ജു സാംസണ്‍ ഇലവനിലെത്താന്‍ സാധ്യത

11 JANUARY 2024 08:19 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. 14 മാസത്തെ ഇടവേളയ്ക്ക് ശേഷം ടി20 ടീമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും ലോകകപ്പിലും ഇന്ത്യന്‍ നിരയിലുണ്ടാവുമെന്ന് ഏറക്കുറെ ഉറപ്പായി.

വ്യക്തിപരമായ കാരണങ്ങളാല്‍ കോലി ഇന്ന് കളിക്കുന്നില്ല. രോഹിത്ത് വിട്ടുനിന്നപ്പോള്‍ ഇന്ത്യയെ നയിച്ച ഹാര്‍ദിക് പണ്ഡ്യയും സൂര്യകുമാര്‍ യാദവും പരിക്കേറ്റ് പുറത്താണ്. കെ എല്‍ രാഹുല്‍ രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ എന്നിവരും ടീമിലില്ല. രോഹിത്തിനൊപ്പം യശസ്വീ ജയ്‌സ്വാള്‍ ഓപ്പണാറായെത്തും. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ്മ ടീമിലുണ്ടെങ്കിലും മലയാളിതാരം സഞ്ജു സാംസണ്‍ ഇലവനിലെത്താനാണ് സാധ്യത.

തിലക് വര്‍മ്മ, റിങ്കു സിംഗ് എന്നിവര്‍ക്ക് ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള അവസരം കൂടിയാണ് അഫ്ഗാനെതിരായ പരമ്പര. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം നല്‍കിയതിനാല്‍ പേസ് നിരയിലുള്ളത് അര്‍ഷ്ദീപ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവ!ര്‍. വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്നര്‍മാര്‍.

ഇന്ത്യ വേദിയായ ഏകദിന ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ ആത്മ വിശ്വാസവുമായാണ് അഫ്ഗാനിസ്ഥാന്‍ ഇറങ്ങുന്നത്. പരിക്കില്‍ നിന്ന് മുക്തനായ റാഷിദ് ഖാന്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും പരമ്പരയില്‍ കളിക്കില്ല. ശക്തമായ മഞ്ഞുവീഴ്ചയുള്ളതിനാല്‍ ടോസ് നേടുന്നവര്‍ ബൌളിംഗ് തെരഞ്ഞെടുത്തേക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (34 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (57 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends