Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോരാട്ടത്തിനൊടുവില്‍.... അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20 പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി ഇന്ത്യ... ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്

12 JANUARY 2024 04:29 AM IST
മലയാളി വാര്‍ത്ത

പോരാട്ടത്തിനൊടുവില്‍.... അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20 പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ 159 റണ്‍സെന്ന ലക്ഷ്യം ഇന്ത്യ 17.3 ഓവറില്‍ ഇന്ത്യ സ്വന്തമാക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒഴികെ ബാക്കി ബാറ്റര്‍മാരെല്ലാം മികവ് പുലര്‍ത്തി.

തുടക്കത്തില്‍ തന്നെ രോഹിതിനെ റണ്ണൗട്ടാക്കി അഫ്ഗാന്‍ ഇന്ത്യയെ ഞെട്ടിച്ചു. രോഹിത് സംപൂജ്യനായി റണ്ണൗട്ടായി കൂടാരം കയറി. ശിവം ഡുബെ അര്‍ധ സെഞ്ച്വറി നേടി. താരം 40 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 60 റണ്‍സെടുത്തു. താരം പുറത്താകാതെ ഇന്ത്യയെ സുരക്ഷിതമായി വിജയത്തിലെത്തിച്ചു. ഒപ്പം റിങ്കു സിങ് 9 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ജിതേഷ് ശര്‍മ (20 പന്തില്‍ 31), ശുഭ്മാന്‍ ഗില്‍ (12 പന്തില്‍ 23), തിലക് വര്‍മ (22 പന്തില്‍ 26) എന്നിവരും തിളങ്ങി. അഫ്ഗാനായി മുജീബ് റഹ്മാന്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. അസ്മതുല്ല ഒമര്‍സായ് ഒരു വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് കണ്ടെത്തിയത്. ഇന്ത്യക്കായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മുകേഷ് കുമാര്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ തിളങ്ങി. അക്ഷറാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്. താരം നാലോവറില്‍ 23 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ശേഷിച്ച ഒരു വിക്കറ്റ് ശിവം ഡുബെ വീഴ്ത്തി. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മുഹമ്മദ് നബിയുടെ മികച്ച ബാറ്റിങാണ് അഫ്ഗാനെ തുണച്ചത്. താരം 27 പന്തില്‍ 42 റണ്‍സെടുത്തു. മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതമായിരുന്നു ഇന്നിങ്‌സ്.
അഫ്ഗാന്റെ ആദ്യ മൂന്ന് താരങ്ങള്‍ മികച്ച ബാറ്റിങുമായി നിലയുറപ്പിച്ചെന്നു തോന്നിപ്പിച്ച് വീണു.

റഹ്മാനുള്ള ഗുര്‍ബാസ് (23), ക്യാപ്റ്റന്‍ ഇബ്രാഹിം സാദ്രാന്‍ (25), അസ്മതുല്ല ഒമര്‍സായ് (29) എന്നിവര്‍ മികച്ച ബാറ്റിങ് പുറത്തെടുത്തെങ്കിലും അധികം നീണ്ടില്ല. പിന്നീടാണ് മുഹമ്മദ് നബി ഒരറ്റത്ത് തകര്‍ത്തടിച്ചത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (33 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (56 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends