ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാവും... ഒന്നാം ടെസ്റ്റിലെ 28 റണ്‍സ് തോല്‍വിയില്‍ നിന്ന് കരകയറുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാവും... ഒന്നാം ടെസ്റ്റിലെ 28 റണ്‍സ് തോല്‍വിയില്‍ നിന്ന് കരകയറുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും രോഹിത് ശര്‍മയെയും കൂട്ടരെയും തൃപ്തിപ്പെടുത്തില്ല. അഞ്ച് മത്സരമാണ് പരമ്പരയിലുള്ളത്.
2019ലാണ് വിശാഖപട്ടണത്ത് അവസാനമായി ടെസ്റ്റ് നടന്നത് . അന്ന് ദക്ഷിണാഫ്രിക്കയെ 203 റണ്ണിന് തോല്‍പ്പിച്ചു. അതിനുമുമ്പ് 2016ല്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് 246 റണ്ണിന്. രണ്ട് ടെസ്റ്റിലുമായി സ്പിന്നര്‍ ആര് അശ്വിന് 16 വിക്കറ്റാണ് കൊയ്തത്.
ഇന്ന് ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ അശ്വിന് ചരിത്രത്തിന് അരികെയാണ്. നാല് വിക്കറ്റുകൂടി നേടിയാല്‍ 500 വിക്കറ്റാകും തമിഴ്നാട്ടുകാരന്. ഈ നേട്ടം കൈവരിക്കുന്ന ഒമ്പതാമത്തെ ബൗളറമാകും.
അതേസമയം, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെയും ബാറ്റര്‍ കെ എല്‍ രാഹുലിന്റെയും അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്. വിരാട് കോഹ്ലി രണ്ടാം ടെസ്റ്റില്‍നിന്ന് പിന്മാറിയിരുന്നു. രാഹുലിന്റെ അഭാവത്തില്‍ രജത് പടിദാര്‍ കളിച്ചേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha