Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 395 റണ്‍സിന് പുറത്ത്...

03 FEBRUARY 2024 12:07 PM IST
മലയാളി വാര്‍ത്ത


ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 395 റണ്‍സിന് പുറത്ത്. 336-6 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ മണിക്കൂറില്‍ 59 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഓള്‍ ഔട്ടായി.

209 റണ്‍സടിച്ച യശസ്വി ജയ്‌സ്വാളാണ് ഇന്ത്യുടെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സണും റെഹാന്‍ അഹമ്മദും ഷൊയ്ബ് ബഷീറും മൂന്ന് വിക്കറ്റ് വീതമെടുത്തു. ഇന്നലെ 179 റണ്‍സുമായി പുറത്താകാതെ നിന്ന യശസ്വി ജയ്‌സ്വാ 278 പന്തിലാണ് കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറി തികച്ചത്. ഷൊയ്ബ് ബഷീര്‍ തുടര്‍ച്ചയായ പന്തുകളില്‍ സിക്‌സും ഫോറും പറത്തിയാണ് യശസ്വി ഡബിള്‍ സെഞ്ചുറിയിലെത്തിയത്.

19 ഫോറും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു യശസ്വിയുടെ ഇന്നിംഗ്‌സ്. 290 പന്തില്‍ 209 റണ്‍സടിച്ച യശസ്വിയെ ആന്‍ഡേഴ്‌സന്റെ പന്തില്‍ ജോണി ബെയര്‍സ്‌റ്റോ ക്യാച്ചെടുത്ത് പുറത്താക്കിയതോടെ രണ്ടാം ദിനം 3366 എന്ന സ്‌കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം തീര്‍ന്നു.

ആദ്യ മണിക്കൂറില്‍ സ്‌കോര്‍ 350 കടന്നതിന് പിന്നാലെ അശ്വിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. 20 റണ്‍സെടുത്ത അശ്വിനെ ആന്‍ഡേഴ്‌സണ്‍ ബെന്‍ ഫോക്‌സിന്റെ കൈകളിലെത്തിക്കുകയായിരുന്നു. രണ്ടാം ദിനം തുടക്കത്തിലെ ന്യൂബോള്‍ എടുക്കാനുള്ള ഇംഗ്ലണ്ട് നായകന്റെ ബെന്‍ സ്‌റ്റോക്‌സിന്റെ തന്ത്രമാണ് ഫലം കണ്ടത്. ന്യൂബോളില്‍ മികച്ച സ്വിംഗ് കണ്ടെത്തിയ ആന്‍ഡേഴ്‌സണ്‍ അശ്വിനെയും യശസ്വിയെയും പരീക്ഷിച്ചു. ഒരു തവണ ആന്‍ഡേഴ്‌സന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ നിന്ന് രക്ഷപ്പെട്ട യശസ്വി പക്ഷെ ഡബിള്‍ സെഞ്ചുറിക്ക് പിന്നാലെ ആന്‍ഡേഴ്‌സണെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. പിന്നാലെ ബുമ്രയെ(6) റെഹാന്‍ അഹമ്മദും, മുകേഷ് കുമാറിനെ(0) ഷൊയ്ബ് ബഷീറും വീഴ്ത്തിയതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിച്ചു.

കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറി തികച്ച യശസ്വി ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (33 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (56 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends