Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഓസ്‌ട്രേലിയയ്ക്ക്...

12 MARCH 2024 12:27 PM IST
മലയാളി വാര്‍ത്ത

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഓസ്‌ട്രേലിയയ്ക്ക്. ഏകദിനംപോലെ ആവേശകരമായ രണ്ടാംടെസ്റ്റില്‍ മൂന്നു വിക്കറ്റിനാണ് ജയം. ആദ്യ ടെസ്റ്റ് 172 റണ്ണിന് ജയിച്ചിരുന്നു. സ്‌കോര്‍: ന്യൂസിലന്‍ഡ് 162, 372; ഓസ്‌ട്രേലിയ 256, 281/7.

വിക്കറ്റ്കീപ്പര്‍ അലക്‌സ് കാരിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഒരുദിവസം ബാക്കിയിരിക്കെ ഓസീസിന് വിജയത്തിലേക്ക് നയിച്ചത്. പുറത്താകാതെ നിന്ന കീപ്പര്‍, 15 ഫോറടിച്ച് 123 പന്തില്‍ 98 റണ്ണുമായി കളിയിലെ താരമായി. 102 പന്തില്‍ 80 റണ്ണടിച്ച മിച്ചല്‍ മാര്‍ഷ് മികച്ച പിന്തുണ നല്‍കി.

10 ഫോറും ഒരു സിക്‌സറുമാണ് മാര്‍ഷിന്റെ സമ്പാദ്യം. ഇരുവരും ചേര്‍ന്ന് ആറാംവിക്കറ്റില്‍ എടുത്ത 140 റണ്‍ വിജയത്തില്‍ നിര്‍ണായകമായി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 44 പന്തില്‍ 32 റണ്ണുമായി അലക്‌സിന്റെ വിജയക്കൂട്ടായി. ഇവര്‍ 61 റണ്‍ കൂട്ടിച്ചേര്‍ത്തു. നാലാംദിനം ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ ഓസീസിന് ജയിക്കാന്‍ 202 റണ്‍കൂടി വേണ്ടിയിരുന്നു.

279 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങി 77 റണ്‍ എടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടവുമായാണ് മൂന്നാംദിവസം കളി അവസാനിപ്പിച്ചത്. ട്രാവിസ് ഹെഡാണ് (18) ആദ്യം വീണത്. മാര്‍ഷിന് കൂട്ടായി അലക്‌സ് എത്തിയതോടെ വിജയപ്രതീക്ഷയായി.

എന്നാല്‍, മാര്‍ഷിനെയും റണ്ണെടുക്കും മുമ്പ് സ്റ്റാര്‍ക്കിനെയും വീഴ്ത്തി കിവീസ് കളി പിടിച്ചെന്ന് കരുതിയതാണ്. എന്നാല്‍, അലക്‌സിനൊപ്പം ചേര്‍ന്ന കമ്മിന്‍സിനെ പിരിക്കാന്‍ കഴിഞ്ഞില്ല. ന്യൂസിലന്‍ഡിനായി ബെന്‍ സിയേര്‍സ് നാലു വിക്കറ്റെടുത്തു. രണ്ടു ടെസ്റ്റില്‍ 17 വിക്കറ്റെടുത്ത പേസര്‍ മാറ്റ് ഹെന്റിയാണ് പരമ്പരയിലെ താരം. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (16 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (19 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (37 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (58 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends