സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ ഐപിഎല്ലിന്റെ ചരിത്രത്തിലെ റെക്കോഡ് സ്കോറിന് മുന്നില്‍ പൊരുതി വീണ് മുംബൈ ഇന്ത്യന്‍സ്...
സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ ഐപിഎല്ലിന്റെ ചരിത്രത്തിലെ റെക്കോഡ് സ്കോറിന് മുന്നില്‍ പൊരുതി വീണ് മുംബൈ ഇന്ത്യന്‍സ്. സണ്‍റൈസേഴ്സിന് 31 റണ്‍സിന്റെ ജയം.
278 റണ്‍സെന്ന വിജയലക്ഷ്യം വെച്ച് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റിന് 246 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഓപ്പണറായെത്തിയ രോഹിത് ശര്‍മ്മയും ഇഷാന് കിഷനും മികച്ച തുടക്കമായിരുന്നു മുംബൈക്ക് നല്‍കിയത്.
13 പന്തില്‍ 34 റണ്‍സ് നേടിയ ഇഷാന് കിഷനെ ഷഹബാസ് അഹ്മദ് പുറത്താക്കി. പിന്നാലെ 12 ബോളില്‍ 26 റണ്‍സ് നേടി രോഹിതും പുറത്തായി. മികച്ച തുടക്കത്തിന് പിന്നാലെ കൂറ്റനടികള്‍ക്ക് മുതിര്‍ന്ന മുന്‍ ക്യാപ്റ്റനെ കുമ്മിന്‍സ് അഭിഷേക് ശര്‍മ്മയുടെ കൈയിലെത്തിക്കുകയായിരുന്നു. 34 പന്തില്‍ 64 റണ്‍സ് നേടി വിജയപ്രതീക്ഷ നല്കിയ തിലക് വര്‍മയെ പുറത്താക്കി വീണ്ടും കുമ്മിന്‍സ് മുംബൈയ്ക്ക് പ്രഹരമേല്‍പ്പിച്ചു.
നമന്‍ ധിര്‍ 14 പന്തില്‍ 30 റണ്‍സെടുത്തു. ടിം ഡേവിഡ് (42), ഹാര്‍ദിക് പാണ്ഡ്യെ (24) എന്നിവര്‍ മുംബൈയ്ക്ക് വേണ്ടി പൊരുതിയെങ്കിലും രണ്ടാം വിജയം ലക്ഷ്യമിട്ടെത്തിയ മുംബൈയ്ക്ക് നിരാശയായിരുന്നു ഫലം.
"
https://www.facebook.com/Malayalivartha