ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഹൈദരാബാദിന് ജയം

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഹൈദരാബാദിന് 36 റണ്‍സ് ജയം. ചെന്നൈ, എം ചിദംബരം സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് പടുത്തുയര്‍ത്തിയ 176 എന്ന വിജയലക്ഷ്യം മറികടക്കാനാവാകെ രാജസ്ഥാന്‍ നിലംപതിച്ചു. മോശം പ്രകടനം കാഴ്ചവെച്ച് സഞ്ചുവും ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദിന് മോശം തുടക്കമായിരുന്നു. ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനാണ് സാധിച്ചത്. രാജസ്ഥാന്റെ തുടക്കത്തിലെ പാളിച്ചകള്‍ കളി അവസാനിക്കും വരെ തുടര്‍ന്നു. 11 പന്തില്‍ വെറും പത്ത് രണ്‍സ് നേടി സഞ്ചുവിനും മടങ്ങേണ്ടിവന്നു.
https://www.facebook.com/Malayalivartha