ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്താന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെക്കുറിച്ച് ബി.സി.സി.ഐ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൂന്ന് ഏകദിനങ്ങളും, രണ്ട് ടെസ്‌റ്റുകളും ഉള്‍പ്പെടുന്നതായിരിക്കും പരമ്പര.
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ ബി.സി.സി.ഐ പ്രസിഡന്റ് എന്‍.ശ്രീനിവാസനും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ക്രിസ് നെന്‍സാനിയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയുടെ ഫലമായാണ് പരമ്പര നടത്താനുള്ള തീരുമാനം ഉണ്ടായത്. എന്നാല്‍ മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.
https://www.facebook.com/Malayalivartha