വിടവാങ്ങല്‍ ദിനത്തില്‍ ഭാരതരത്‌ന; സച്ചിന് ഭാരതരത്‌ന നല്‍കി ആദരിക്കാന്‍ തീരുമാനം

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന് വിടവാങ്ങല്‍ വേളയില്‍ ഭാരതരത്‌നം നല്‍കി ആദരിക്കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച പ്രധാനമന്ത്രിയുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. സച്ചിനെ കൂടാതെ പ്രശസ്‌ത രസതന്ത്രജ്ഞന്‍ സി.എന്‍ ആര്‍ റാവുവിനും ഭാരതരത്‌ന നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.
തീരുമാനം വന്നതോടെ ഭാരതരത്‌ന ലഭിക്കുന്ന ആദ്യ കായികതാരവും, ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയും സച്ചിനാകും. 24 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതം കൊണ്ട് രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് സച്ചിന് പുരസ്‌ക്കാരം നല്‍കുന്നത്. ഇന്ത്യ കണ്ട രസതന്ത്ര ശാസ്ത്രജ്ഞരില്‍ പ്രധാനിയാണ് സി.എന്‍.ആര്‍ റാവു. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക സമിതി മേധാവിയാണ് അദ്ദേഹം ഇപ്പോള്‍.
വെസ്റ്റിന്റീസിനെതിരായ പരമ്പര നേട്ടത്തോടെ സച്ചിന്‍ ഇന്ന് അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. അതിനോടൊപ്പമാണ് ഭാരതരത്‌ന നല്‍കി ആദരിക്കാനുള്ള തീരുമാനവും വന്നത്. ഇത് സച്ചിന്റെ വിടവാങ്ങല്‍ കൂടുതല്‍ രാജകീയമാക്കി.
https://www.facebook.com/Malayalivartha