ശ്രീശാന്തിന്റെ ശനിദോഷം തീരുന്നില്ല; മക്കോക്ക ചുമത്തിയേക്കും

വിവാഹത്തിനൊരുങ്ങുന്ന മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് തിരിച്ചടി. ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുളളവര്‍ക്കെതിരെ മക്കോക്ക ചുമത്താന്‍ കഴിയില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്ക് സ്‌റ്റേ. സുപ്രീം കോടതിയാണ് ഡല്‍ഹി പോലീസിന്റെ വാദം അംഗീകരിച്ച് ഉത്തരവ് സ്‌റ്റേ ചെയ്‌തത്.
ഡിസംബര്‍ 12നാണ് ശ്രീശാന്തിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഗുരുവായൂരാണ് വേദി. രാജസ്ഥാനിലെ രാജകുടുംബാംഗമായ നയനെയാണ് ശ്രീശാന്ത് വിവാഹം കഴിക്കുന്നത്. ജയ്‌പൂര്‍ രാജകുടുംബാംഗവുമായി ശ്രീശാന്ത് പ്രണയത്തിലാണെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
മക്കോക്ക ചുമത്താന്‍ കഴിയില്ലെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ശ്രീശാന്തിന് ജാമ്യം ലഭിച്ചത്. എന്നാല്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതിയായി ഉള്ളതിനാല്‍ മക്കോക്ക ചുമത്തിയേ തീരു എന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ഇത് സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. വിധി സ്‌റ്റേ ചെയ്‌ത പശ്ചാത്തലത്തില്‍ മക്കോക്ക നിയമപ്രകാരമുള്ള വിചാരണകള്‍ ശ്രീശാന്ത് അടക്കമുള്ളവര്‍ക്ക് നേരിടേണ്ടി വരും.
https://www.facebook.com/Malayalivartha