കൊച്ചി ഏകദിനം; ക്രിസ് ഗെയിലിന് പരിക്ക്

കൊച്ചി ഏകദിന മത്സരത്തിനിടെ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിന് പരിക്കേറ്റു. വിശദമായ പരിശോധനക്കായി സ്‌കാനിംഗിന് ഗെയിലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മത്സരത്തിന്റെ രണ്ടാം പന്തിലാണ് റണ്‍സെടുക്കുന്നതിന് മുമ്പ് ക്രിസ് ഗെയില്‍ പുറത്തായത്. റണ്‍സിന് വേണ്ടി ഓടിയ ക്രിസ് ഗെയിലിനെ ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ റണ്ണൗട്ടാക്കുകയായിരുന്നു. ഓട്ടത്തിനൊടുവില്‍ സംഭവിച്ച വീഴ്ച്ചയിലാണ് ക്രിസ് ഗെയിലിന് പരിക്കേറ്റത്. ഗെയിലിനെ സ്‌ട്രെക്ചറിലാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ഗെയിലിനെ വിശദമായ പരിശോധനക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസിന് ഒന്‍പത് വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാമത്തെ പന്തില്‍ തന്നെ റണ്‍യന്ത്രം ക്രിസ് ഗെയ്‌ലിനെ നഷ്ടപ്പെട്ട സന്ദര്‍ശകര്‍ക്ക് പേരിനെങ്കിലും ആശ്വാസം പകര്‍ന്ന് ഡാരന്‍ ബ്രാവോയുടെയും (77 പന്തില്‍ നിന്ന് 59) ഓപ്പണര്‍ ചാള്‍സിന്റെയും (34 പന്തില്‍ 42) ബാറ്റിങ്ങാണ്. സിമ്മണ്‍സ് 29 ഉം സാമ്വല്‍സും ഡ്വെയ്ന്‍ ബ്രാവോയും 24 ഉം റണ്‍സെടുത്ത് പുറത്തായി. സമ്മിയും ഹോള്‍ഡറുമാണ് ക്രീസില്‍ . ഇന്ത്യയ്ക്കുവേണ്ടി സുരേഷ് റെയ്‌ന മൂന്നും രവീന്ദ്ര ജഡേജ രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.
https://www.facebook.com/Malayalivartha