ഇന്ത്യ-വിന്റീസ് പരമ്പര ഇന്ത്യക്ക്; വിജയം ശിഖര്‍ ധവാന്റെ കരുത്തുറ്റ സെഞ്ചുറിയുടെ മികവില്‍

ഇന്ത്യ-വിന്റീസ് പരമ്പര ഇന്ത്യക്ക്. കാണ്‍പൂരില്‍ നടന്ന അവസാന ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചതോടെയാണ് പരമ്പര സ്വന്തമായത്. ടോസ് നേടിയ ഇന്ത്യ വിന്റീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സാണ് വിന്റീസ് നേടിയത്.
ഈ വിജയ ലക്ഷ്യം മൂന്ന് ഓവറും അഞ്ച് പന്തും ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റെ കരുത്തിലാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. 119 റണ്‍സെടുത്ത ധവാന്‍ വിജയത്തിന് തൊട്ടടുത്ത് ബ്രാവോക്ക് വിക്കറ്റ് നല്‍കി മടങ്ങി. യുവരാജ് സിംഗ് അര്‍ധസഞ്ചുറിയുമായി ധവാന് മികച്ച പിന്തുണ നല്‍കി.
കഴിഞ്ഞ മത്സരങ്ങളില്‍ കുറഞ്ഞ സ്‌കോറിന് പുറത്തായ റെയ്‌ന(34) ഭേദപ്പെട്ട പ്രകടം കാഴ്‌ചവെച്ചു. കൊച്ചിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ വിശാഖപട്ടണത്ത് നടന്ന രണ്ടാം മല്‍സരത്തില്‍ വിന്റീസിനായിരുന്നു വിജയം.
https://www.facebook.com/Malayalivartha